കറാച്ചി: കറാച്ചിയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.എ.എ) വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളും എയര്‍ ട്രാഫിക് കണ്‍ട്രോളറും തമ്മിലുള്ള സംഭാഷണത്തിന്റെ അവസാന നിമിഷങ്ങള്‍ പുറത്ത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകമെമ്പാടുമുള്ള വ്യോമയാന നിരീക്ഷകര്‍ ഉപയോഗിക്കുന്ന അറിയപ്പെടുന്ന വെബ്സൈറ്റായ liveatc.net പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പില്‍, രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടതായി പൈലറ്റ് പറയുന്നുണ്ട്. തുടര്‍ന്ന് ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ’, എന്ന അപകട സന്ദേശമാണ് ഉള്ളത്.
99 യാത്രക്കാരും ജോലിക്കാരുമുള്ള വിമാനത്തിന് വഴികാട്ടാനുള്ള ശ്രമങ്ങള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നടത്തുന്നത് കേള്‍ക്കാന്‍ പറ്റും.
പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും തമ്മിലുള്ള സംഭാഷണം
പൈലറ്റ്: പി.കെ 8303 ടു അപ്രോച്ച്
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍(എടിസി): ശരി സര്‍…
പൈലറ്റ്: നമ്മള്‍ ഇടത്തേക്ക് തിരിയുകയാണോ?
എ.ടി.സി: സ്ഥിരീകരിച്ചു
പൈലറ്റ്: ഞങ്ങള്‍ നേരെ ഇറങ്ങുന്നു. ഞങ്ങള്‍ക്ക് രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടു.
എ.ടി.സി: നിങ്ങള്‍ ബെല്ലി ലാന്‍ഡിംഗ് നടത്തുന്നുവെന്ന് സ്ഥിരീകരിക്കണോ?
പൈലറ്റ്: (വ്യക്തമല്ല)
എ.ടി.സി: റണ്‍വേ 25 ലാന്‍ഡ് ചെയ്യാന്‍ ലഭ്യമാണ്
പൈലറ്റ്: റോജര്‍
പൈലറ്റ്: സര്‍, മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, പാകിസ്താന്‍ 8303
എ.ടി.സി: പാകിസ്താന്‍ 8303, റോജര്‍ സര്‍. രണ്ട് റണ്‍വേകളും ലാന്‍ഡ് ചെയ്യാന്‍ ലഭ്യമാണ്.
ഇതോടെ ആശയ വിനിമയം അവസാനിക്കുന്നു.
നിമിഷങ്ങള്‍ക്കകം പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ തകര്‍ന്നു വീഴുന്നു.