മറ്റുള്ളവരുമായുള്ള താരതമ്യത്തില്‍ ഞാന്‍ മികച്ചവനായിരിക്കില്ല, പക്ഷെ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്: സ്റ്റീവ് സ്മിത്ത്
Cricket
മറ്റുള്ളവരുമായുള്ള താരതമ്യത്തില്‍ ഞാന്‍ മികച്ചവനായിരിക്കില്ല, പക്ഷെ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്: സ്റ്റീവ് സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2019, 11:38 am

സിഡ്‌നി: തന്റെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. പാകിസ്താനെതിരായ ടി-20 മത്സരത്തിന് ശേഷമായിരുന്നു സ്മിത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ ടി-20 കരിയര്‍ റെക്കോഡ് അത്ര മികച്ചതായിരിക്കില്ല. മറ്റ് കളിക്കാരെപ്പോലെ ഞാന്‍ ഈ ഫോര്‍മാറ്റില്‍ മികച്ചവനായിരിക്കില്ല. പക്ഷെ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്.’

പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യില്‍ ഓസീസിന് ഏഴു വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ ബാബര്‍ അസം (50), ഇഫ്തിഖര്‍ അഹമ്മദ് (പുറത്താകാതെ 62) എന്നിവരുടെ അര്‍ധസെഞ്ചുറി മികവാണ് പാക് ഇന്നിങ്‌സിന് കരുത്തായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിനും ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ചിനും കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും രക്ഷകന്റെ റോള്‍ സ്റ്റീവ് സ്മിത്ത് ഏറ്റെടുത്തു.

51 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 80 റണ്‍സുമായി പുറത്താകാതെ നിന്ന സ്മിത്തിന്റെ മികവില്‍ ഒന്‍പതു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ അവര്‍ വിജയലക്ഷ്യം മറികടന്നു. സ്മിത്ത് തന്നെയായിരുന്നു കളിയിലെ കേമന്‍.

WATCH THIS VIDEO: