ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടാന്‍ ഇരിക്കുകയാണ്. പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ന് നടന്ന ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ആദ്യ ഫൈനലിസ്റ്റായിരുന്നു.
നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും വിജയിച്ച +2.017 എന്ന നെറ്റ് റണ്‍ റേറ്റില്‍ 6 പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്. അതേസമയം ഗ്രൂപ്പ് രണ്ടില്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ടു വിജയം സ്വന്തമാക്കി +1.992 നെറ്റ് റേറ്റില്‍ 4 പോയിന്റാണ് ഇംഗ്ലണ്ടിന്.
ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ഹെഡ് കോച്ച് മാത്യു മോട്ട് വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിരാട് ഇന്ത്യയുടെ ബാറ്റിങ്ങില്‍ പ്രധാന ഘടകമാണെന്നും താരം അപകടകാരിയായ ബാറ്റര്‍ ആണെന്നും മോട്ട് പറഞ്ഞു.
‘വിരാട് കോഹ്‌ലി ഒരുപാട് കാലമായി തന്റെ ക്ലാസ് തെളിയിച്ചിട്ടുണ്ട്, അവന്‍ ഇന്ത്യയുടെ പ്രധാന കളിക്കാരനാണ്. അവന്‍ ഒരു വലിയ കളിക്കാരനാണ്. അവന്‍ എത്രത്തോളം വിനാശകരമാണെന്ന് ഞങ്ങള്‍ക്കറിയാം, അവന്റെ കളിയുടെ മിടുക്ക് അതി ഗംഭീരമാണ്. അതുകൊണ്ട് അവന് വേണ്ടി ഞങ്ങള്‍ നന്നായി പ്രിപ്പേര്‍ ചെയ്തിട്ടുണ്ട്,’ ഇംഗ്ലണ്ടിന്റെ ഹെഡ് കോച്ച് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ വിരാടിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. സൂപ്പര്‍ എട്ടിന്റെ അവസാന മത്സരത്തില്‍ ഓസീസിനോട് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ടി-20 ലോകകപ്പില്‍ വളരെ മോശം പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചതെന്നാണ് സത്യം. എന്നാല്‍ രോഹിത് ഓസീസിനോട് ഫോം ആയതോടെ ഇന്ന് ഇംഗ്ലണ്ടിനെതിരെ വിരാടും ഫോം ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Matthew Mott Talking About Virat Kohli