Kerala News
സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല: ഗണ്‍മാന്റെ മരണത്തെ കുറിച്ച് മാത്യു.ടി.തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 04:17 am
Wednesday, 31st October 2018, 9:47 am

തിരുവനന്തപുരം: വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഗണ്‍മാന്‍ സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മാത്യു ടി തോമസ്. സ്ഥിരം ഗണ്‍മാന്‍ അവധിയായതിനാല്‍ പകരം വന്നതാണ് സുജിത്തെന്നും മാത്യൂ ടി തോമസ് വ്യക്തമാക്കി.

എ.ആര്‍ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ ഇന്ന് പുലര്‍ച്ചെയാണ് കടയ്ക്കലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 27 വയസുണ്ട്.

Also Read:  റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തുറന്നപോരിലേക്ക്; ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. കൊല്ലം കടയ്ക്കലിലെ വീട്ടില്‍ വെച്ചാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂന്ന് മാസം മുന്‍പായിരുന്നു സുജിത്ത് മന്ത്രിയുടെ സ്റ്റാഫായി നിയമിതനായത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.