ഇന്ദ്രജിത്ത്, സര്‍ജാനോ എന്നിവര്‍ ഒന്നിക്കുന്ന 'മാരിവില്ലിന്‍ ഗോപുരങ്ങള്‍'; റിലീസ് തിയ്യതി പുറത്തുവിട്ടു
Film News
ഇന്ദ്രജിത്ത്, സര്‍ജാനോ എന്നിവര്‍ ഒന്നിക്കുന്ന 'മാരിവില്ലിന്‍ ഗോപുരങ്ങള്‍'; റിലീസ് തിയ്യതി പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 9:39 am

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന് തീയേറ്റര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതക്കള്‍ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേര്‍ന്നാണ് ലോകമെമ്പാടുമുള്ള റിലീസിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം – ശ്യാമപ്രകാശ്. എം.എസ്, ചിത്രസംയോജനം – ഷൈജല്‍ പി.വി., അരുണ്‍ ബോസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – കെ.ആര്‍. പ്രവീണ്‍, കോ ഡയറക്ടര്‍ – പ്രമോദ് മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ഗായത്രി കിഷോര്‍.

മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ – റിസണന്‍സ് ഓഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, കാസ്റ്റിങ് ഡയറക്ടര്‍ – ശരണ്‍ എസ്,എസ്, പി.ആര്‍.ഒ – പി. ശിവപ്രസാദ്, സ്റ്റില്‍സ് – സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ് – റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി – ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Marivillin Gopurangal Movie Releasing Date Out