Advertisement
Malayalam Cinema
ജീനിയസ്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കണം; ആഗ്രഹം പങ്കുവെച്ച് മനോജ് ബാജ്‌പെയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Nov 09, 05:13 pm
Saturday, 9th November 2019, 10:43 pm

മുംബൈ: മികച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് മനോജ് ബാജ്‌പെയ്. രണ്ട് വട്ടം മികച്ച നടനുള്ള പുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം.

ഇപ്പോഴിതാ തന്റെ ഒരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കണം. ഇതാണ് ആഗ്രഹം.

പല്ലിശ്ശേരിക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടാണ് മനോജ് ബാജ്പേയ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. ”ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്…, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം” എന്നാണ് അദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മനോജ് ബാജ്‌പേയ് അഭിനയിച്ച ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് മികച്ച പ്രതികരണമാണ് നേടിയത്. മലയാളത്തില്‍ നിന്ന് നീരജ് മാധവും പ്രിയാമണിയും പ്രധാനവേഷത്തില്‍ സീരിസില്‍ അഭിനയിക്കുന്നുണ്ട്.