National
ഭക്ഷ്യവിഷബാധ: മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 15, 04:00 pm
Thursday, 15th February 2018, 9:30 pm

പനാജി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കു ശേഷം മന്ത്രി വീട്ടിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ മുംബൈ ലീലാവതി ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗോവയില്‍ നിന്ന് വിമാനമാര്‍ഗം വഴിയാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മുംബയിലെത്തിച്ചത്.

നിയമസഭയിലെ ബഡ്ജറ്റ് സമ്മേളനം അടുത്ത തിങ്കളാഴ്ച നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.