ന്യൂദല്‍ഹി: ഉന്നത നേതൃത്വത്തിനോട് തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 പേര്‍ രംഗത്തു വന്നത് കോണ്‍ഗ്രസിനു മുന്നില്‍ ഉയര്‍ത്തുന്ന പ്രതിസന്ധി ചെറുതല്ല.
ഈ 23 നേതാക്കളും മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് കോണ്‍ഗ്രസില്‍ ഒരു നേതൃമാറ്റം എത്രയും പെട്ടെന്ന് വേണമെന്നാണ്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്. പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കി.
സോണിയ ഗാന്ധിക്ക് നേതാക്കള്‍ നല്‍കിയിരിക്കുന്ന കത്തിലെ വിവരങ്ങളും സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. നേതൃ മാറ്റം ആവശ്യപ്പെടുന്ന കത്തില്‍ പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും പറയുന്നുണ്ട്.
സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യമുണ്ട്.
നേതൃ മാറ്റം ആവശ്യപ്പെടുമ്പോഴും രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇക്കാര്യത്തില്‍ പല നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ മാത്രമേ പുറത്തുനിന്നും ഒരാള്‍ വരേണ്ടതുള്ളൂവെന്നും അഭിപ്രായമുണ്ട്.
രാഹുലും പ്രിയങ്കയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരില്ലെന്ന് നേരത്തെ തന്നെ സൂചനയുണ്ട്്. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ പിന്നീട് ഈ സ്ഥാനത്തേ്ക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിംഗിന്റെയും എ.കെ ആന്റണിയുടേതും മല്ലികാര്‍ജുന്‍ ഖാര്‍കെയുടേതുമാണ്.
സോണിയാ ഗാന്ധി പദവി ഒഴിയുകയും രാഹുലും പ്രിയങ്കയും പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറയുകയും ചെയ്താല്‍ ഈ മൂന്നുപേരുകളാണ് പകരം മുന്നോട്ടുവെക്കുക എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ യുവ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ടെന്നാണ് സൂചനകള്‍.
ഇന്ന് പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി ചേരും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക