നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നിര്‍മാതാവായും അഭിനേതാവായും അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മണിയന് പിള്ള അഥവാ മണിയന് പിള്ള എന്ന ചിത്രത്തിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ നാമം മാറ്റി മണിയന്‍പിള്ള രാജു എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്
മോഹന്‍ലാലുമായി ഇത്രയും കാലം സിനിമ ചെയ്യത്തിനെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. മോഹന്‍ലാലും താനും എന്നും സംസാരിക്കാറുണ്ടെന്നും തമാശകള്‍ പറഞ്ഞ് ചിരിക്കാറുണ്ടെന്നും ഇടക്കൊക്കെ കൂടാറുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ അപ്പോഴൊന്നും അടുത്ത സിനിമയില്‍ വിളിക്കണം എന്നതിനെ കുറിച്ച് സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്നെ സിനിമയിലേക്ക് നിരന്തരം വിളിക്കുന്ന ആളുകളുണ്ടെന്നും അവരുടെയെല്ലാം പടത്തില്‍ അഭിനയിക്കാറുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. അവസരമുണ്ടെങ്കില്‍ അത് തനിക്ക് കിട്ടുമെന്നും അല്ലാത്തത് താന്‍ ആ കഥാപാത്രത്തിന് ചേരാത്തതുകൊണ്ടോ അഭിനയിക്കാന്‍ മോശമായതുകൊണ്ടോ വിളിക്കാത്തതാണെന്ന് വിചാരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലിന്റെ കൂടെ ഞാന്‍ ഒരു സിനിമയി അഭിനയിച്ചിട്ട് പതിമൂന്ന് വര്‍ഷമായി. അതിന് ശേഷം ഇപ്പോഴാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ എന്നും വിളിക്കുന്ന ആളാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കും, കോമഡി പറയും, ചിരിക്കും, പല സ്ഥലത്ത് കാണാറുണ്ട്, കൂടാറുണ്ട്. അങ്ങനെയൊക്കെയുള്ള ആളുകളാണ് ഞങ്ങള്‍. അപ്പോഴൊന്നും നിന്റെ അടുത്ത പടത്തില്‍ എന്നെ വിളിക്കണം എന്ന് പറയുന്ന സംസാരം ഉണ്ടാകാറില്ല.
പക്ഷെ എന്നെ അങ്ങനെ സിനിമയിലേക്ക് വേണം എന്ന് പറഞ്ഞ് നിരന്തരം വിളിക്കുന്ന ആളുകളുണ്ട്. അവരുടെയൊക്കെ പടത്തില്‍ ഞാന്‍ ഉണ്ടാകാറുമുണ്ട്. എന്തെങ്കിലും അവസരമുണ്ടെങ്കില്‍ അവര്‍ എനിക്ക് തരും. അല്ലെങ്കില്‍ ആ കഥാപാത്രത്തിന് ഞാന്‍ കൊള്ളില്ല, മോശമായിരിക്കും എന്ന് കരുതി വിളിക്കാതിരിക്കുന്നതാകും,’ മണിയന്‍പിള്ള രാജു പറയുന്നു.
അതേസമയം മണിയന്‍പിള്ള രാജുവും മോഹന്‍ലാലും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുടരും’. സൗദി വെള്ളക്ക, ഓപ്പറേഷന് ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും.
Content Highlight: Maniyanpilla Raju Talks About Mohanlal