മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം.
കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടന്‍ കൂടിയാണ് മണിയന്‍പിള്ള രാജു.
ഇപ്പോള്‍ ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു. മോഹന്‍ലാല്‍ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന ആളാണെന്നാണ് അദ്ദേഹം പറയുന്നത്.
അടുത്ത് വന്ന് സംസാരിക്കുന്ന ആളുകളോട് രണ്ട് മിനിട്ട് കൊണ്ട് മോഹന്‍ലാല്‍ കമ്പനിയാകുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. വളരെയധികം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ സിനിമക്ക് വേണ്ടി കഷ്ടപ്പെടാന്‍ തയ്യാറാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘മോഹന്‍ലാല്‍ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. ആര് അടുത്ത് വന്ന് സംസാരിച്ചാലും രണ്ട് മിനിട്ട് കൊണ്ട് അയാളുമായി ലാല്‍ കമ്പനിയാകും.
അദ്ദേഹം ഒരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്താല്‍ പിന്നെ ആ സംവിധായകന് ജീവിതത്തില്‍ വേറെയൊരു നടനെ വെച്ച് സംവിധാനം ചെയ്യുമ്പോള്‍ സമാധാനവും തൃപ്തിയും ഉണ്ടാവില്ല.
അത്രയധികം സഹകരിച്ച് വര്‍ക്ക് ചെയ്യുന്ന ആളാണ് മോഹന്‍ലാല്‍. സിനിമക്ക് വേണ്ടി യാത്ര ചെയ്യാനും കഷ്ടപ്പെടാനും ലാല്‍ തയ്യാറാണ്. ഒരു മടിയും കാണിക്കില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.
അതേസമയം, മണിയന്‍പിള്ള രാജുവും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഈ ചിത്രത്തില്‍ ശോഭനയാണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Content Highlight: Maniyanpilla Raju Talks About Mohanlal