Advertisement
Entertainment
ഇപ്പോഴത്തെ പൊസിഷനേക്കാൾ ആ നടൻ അർഹിക്കുന്നുണ്ട്, ഹിന്ദിയിൽ ചറ പറ സിനിമ ചെയ്യേണ്ട ആളാണ്: മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 05, 11:27 am
Monday, 5th August 2024, 4:57 pm

നടൻ, സംവിധായകൻ, ഗായകൻ, നിർമാതാവ് തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്.

ഈയിടെ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു 10 വർഷം കഴിഞ്ഞാൽ താൻ എവിടെയായിരിക്കും എന്ന് പറയുന്ന ആ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞതെല്ലാം ഇന്ന് പ്രാവർത്തികമാക്കി കഴിഞ്ഞു.

ഇന്ന് ഒരു പാൻ ഇന്ത്യൻ ആക്ടർ കൂടിയാണ് പൃഥ്വിരാജ്. കഴിഞ്ഞ വർഷം ഇറങ്ങിയ സലാർ എന്ന പ്രഭാസ് ചിത്രത്തിലും ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലുമെല്ലാം പൃഥ്വി പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

പൃഥ്വിരാജ് ഇതിന് മുകളിലുള്ള പൊസിഷൻ അർഹിക്കുന്നുണ്ട് എന്നാണ് നടൻ മണിയൻ പിള്ള രാജു പറയുന്നത്.

പൃഥ്വിരാജ് ഹിന്ദിയിലൊക്കെ ഒരുപാട് സിനിമ ചെയ്യേണ്ട ആളാണെന്നും പൃഥ്വിയുടെ കഴിവിനെ കുറിച്ച് മോഹൻലാൽ ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഓൺ ലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളുടെ തലയിലെഴുത്തു നമുക്ക് അറിയാൻ പറ്റില്ല. അതൊക്കെ ഓരോരുത്തരുടെ വിധിയാണ്. അല്ലെങ്കിൽ ജാതകമാണ്. അതുപോലെ തീർച്ചയായും അവരുടെ കഠിനാധ്വാനം വേണം, അതിനുള്ള കഴിവുണ്ടാവണം , അതുപോലെ ആളുകളുമായുള്ള ഇടപെടലെല്ലാം വളരെ പ്രധാനപെട്ടതാണ്.

അങ്ങനെ നോക്കുമ്പോൾ പൃഥ്വിരാജൊക്കെ ഈ പൊസിഷൻ അർഹിക്കുന്നുണ്ട്. സത്യത്തിൽ ഇതിനേക്കാൾ അർഹിക്കുന്നുണ്ട്. അയാൾ ഹിന്ദിയിലൊക്കെ ചറ പറ സിനിമ ചെയേണ്ട ആളാണ്. അത്രയും കഴിവുണ്ട്. അതുപോലെ നല്ല സംവിധായകൻ കൂടിയല്ലേ രാജു. മോഹൻലാൽ ഒരിക്കൽ രാജുവിനെ കുറിച്ച എന്നോട് പറഞ്ഞിട്ടുണ്ട്, നല്ല ക്രാഫ്റ്റ് മാനാണ്. നല്ല സംവിധായകനാണ് എന്നൊക്കെ.

ഇപ്പോൾ മോഹൻലാലിനൊപ്പം എംമ്പുരാൻ ചെയ്തു കൊണ്ടിരിക്കുകയല്ലേ. നേരത്തെ ലൂസിഫർ ചെയ്തു കയ്യടി വാങ്ങി. പുള്ളിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. മിടുക്കനാണ് പൃഥ്വിരാജ്,’മണിയൻ പിള്ള രാജു പറയുന്നു.

 

Content Highlight: Maniyanpilla Raju Talk About Prithviraj