രണ്ട് ഓട്ടോറിക്ഷയില്‍ ഒരുമിച്ച് യാത്ര ചെയ്ത് ഒരു ഓഫീസിന്റെ മുന്നില്‍ വന്ന് ‘ബാലകൃഷ്ണ… തൊരപ്പ ഇറങ്ങി വാടാ… നായിന്റെ മോനെ…’ എന്നും പറഞ്ഞ് സിനിമയിലേക്കും മലയാളികളുടെ ഹൃദയത്തിലേക്കും ഇറങ്ങി വന്ന ഒരു 75 കാരന്‍ ഉണ്ട് മലയാളസിനിമയുടെ ചരിത്രത്തില്‍.
അപരന്‍: എന്താ പേര്?
ഇക്ക: ജബ്ബാര്‍
അപരന്‍: നായരാ?
ഇക്ക: അല്ല നമ്പൂതിരി അവര്‍ക്കാണല്ലോ ജബ്ബാര്‍ എന്ന് പേരിടുന്നത്
വഴിപോക്കന്‍: ഈ റോഡ് ഇപ്പൊ എങ്ങോട്ടാ പോകുന്നെ?
ഇക്ക: ഞാന്‍ ഇവിടെ ഒരു പത്ത് മുപ്പത് വര്‍ഷം ആയിട്ടുണ്ട്. ഈ റോഡ് ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല
ഇക്ക: ഞാന്‍ ഇപ്പൊ വരാം, (പൊലീസ് ജീപ്പില്‍ നിന്നും ഇറങ്ങാന്‍ പോകുന്ന പൊലീസ്‌കാരന്‍) ഭാര്യ കുറച്ചു മീന്‍ വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്.
വേറൊരു പൊലീസ്‌കാരന്‍ : തന്റെ ഭാര്യക്കു മീന്‍ വാങ്ങാന്‍ ആണോടോ പോലീസ് ജീപ്പ്?
ഇക്ക: പിന്നെ നാല് അയല വാങ്ങാന്‍ ഇനി ഞാന്‍ ടെമ്പോ ബുക്ക് ചെയ്യാം!
ഇക്ക: തകഴിയുടെ കൊഞ്ച് വായിച്ചിട്ടുണ്ടോ?
അപരന്‍: എടൊ തകഴിയുടെ ചെമ്മീന്‍!
ഇക്ക: പിന്നെ ഞാന്‍ എന്നാ ആവോലി എന്നാണോ പറഞ്ഞത്?
ചായക്കടയിലേക്ക് കയറുന്ന ഇക്ക: ഒരു ചായ
കടക്കാരന്‍ : കഴിക്കാന്‍ വല്ലതും വേണോ ?
ഇക്ക : പിന്നെ കയ്യും കാലും കഴുകാന്‍ ആണോ ചായ ?
ദുഷ്യന്തന്‍ : തപോ വനത്തില്‍ വണ്ട് ?
ഗുരു : വണ്ടെന്നു പറഞ്ഞാല്‍ ഏജ്ജ്ജ്ജാതി വണ്ട് !
തുടങ്ങി പില്‍ക്കാലത്തു തഗ് ലൈഫ് കളുടെ പെരുമഴ തീര്‍ത്ത ഒരാള്‍
കോഴിക്കോടന്‍ ഭാഷയെ ഇത്രയും ജനകീയമാക്കിയ ഒരാള്‍
‘കള്ള ഹിമാറെ… എന്നും നായിന്റെ മോനെ…’ എന്നുമെല്ലാമുള്ള ഉള്ള ചീത്ത വിളിയിലൂടെ പോലും ആളുകളെ ചിരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്ന മനുഷ്യന്‍.
കീലേരി അച്ചുവായും, ഗഫൂറ്ക്ക ആയും, ഹംസക്കോയയായും, അബൂബക്കറായും, മൈമുനയുടെ മാമ ആയും, ജമാല്‍ ആയും തുടങ്ങി സ്‌പോട്ട് കൗണ്ടറുകള്‍ വാരി വിതറിയും, തഗ് ലൈഫുകളുടെ പെരുമഴ സൃഷ്ടിച്ചു കൊണ്ടും ഉള്ള കഥാപാത്രങ്ങളില്‍ തളക്കപ്പെട്ട അതെ മനുഷ്യന്റെ ടൈപ്പ് കാസ്റ്റിങ്ങില്‍ നിന്നുഉള്ള പുറത്തു കടക്കല്‍ കൂടി ആണ് കുരുതിയിലെ മൂസ ഖാദര്‍
‘മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് ആദവും ഹവയിലൂടെയുമല്ല.
അത് കായേന്‍ ആബേലിനെ പകമൂത്ത് കൊന്നപ്പോഴാണ്
യഥാര്‍ത്ഥ ആദിപാപം.’