Movie Day
എന്റെ രാജകുമാരിയ്ക്ക് ഇന്ന് നാലാം പിറന്നാള്‍; മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 05, 05:22 pm
Wednesday, 5th May 2021, 10:52 pm

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

A post shared by Mammootty (@mammootty)

‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.

നേരത്തെ മറിയത്തിന് ആശംസകള്‍ നേര്‍ന്ന് നടി നസ്രിയ നസീമും നടന്‍ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും ആശംസ.

‘ഞങ്ങളുടെ മാലാഖ കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിനക്ക് നാല് വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ ഡിയര്‍,’ എന്നായിരുന്നു നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mammotty Birth Day Wishes To Mariyam Salman