Entertainment news
ഇതെന്ത് മറിമായം, സി.ബി.ഐ 5 നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ് ലിസ്റ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 16, 06:37 am
Thursday, 16th June 2022, 12:07 pm

മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ മേയ് ഒന്നിനായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ 12 നാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് തുടങ്ങിയത്.

ഒ.ടി. ടി റിലീസിന് ശേഷം ട്രോളുകളിലൂടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സിലും ചിത്രം ട്രെന്‍ഡിങ് ലിസ്റ്റില്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ചിത്രം ഇതുവരെ നെറ്റ്ഫ്‌ലിക്‌സില്‍ 1.7 മില്യണ്‍ മണിക്കൂറുകളാണ് പ്രേക്ഷകര്‍ കണ്ടത്.

മിന്നല്‍മുരളിക്കും, ജന ഗണ മനയ്ക്കും ശേഷം നെറ്റ്ഫ്‌ലിക്‌സിന്റെ ടോപ്പ് ട്രെന്‍ഡിങ് (ഇംഗ്ലീഷ് ഇതര വിഭാഗം) ലിസ്റ്റില്‍ വരുന്ന മൂന്നാമത്തെ മലയാള സിനിമയാണ് സി.ബി.ഐ 5. നിലവില്‍ ചിത്രം ബഹ്റൈന്‍, ഇന്ത്യ, ഒമാന്‍, ഖത്തര്‍, ശ്രീലങ്ക, യു.ഐ.ഇ തുടങ്ങി ആറ് രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

Content Highlight : Mammooty  starring Cbi 5 Trending on Netflix in 6 countries