രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 15ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷമാകും കൈകാര്യം ചെയ്യുകയെന്നാണ് കേരളാ കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ അര്‍ജുന്‍ അശോകനാകും പ്രധാന വേഷത്തില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൊറര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അര്‍ജുന്‍ അശോകനും നല്‍കിയിട്ടുണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്.
റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാകും നിര്‍മിക്കുക.
വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാളത്തില്‍ എത്തുന്നത്. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലവും ഹൊറര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു.
ഒറ്റപ്പാലത്തും മമ്മൂട്ടി, രാഹുല്‍ സദാശിവന്‍ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം.
അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്കയിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രണ്ടാഴ്ചയ്ക്കകം ബസൂക്ക പൂര്‍ത്തിയാകും.
അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളില്‍ ബസൂക്കയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. ?ഗെയിം ത്രില്ലര്‍ വിഭാ?ഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ബസൂക്കയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക.
ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റി?ഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ കാമിയോ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.
ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എ.എസ്.ഐയാണ്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറായിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.