Advertisement
Film News
അമ്മയുടെ സിനിമകള്‍ കാണാറില്ല; മാളവിക ജയറാം പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 03, 03:02 pm
Saturday, 3rd July 2021, 8:32 pm

കൊച്ചി: മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ജയറാമും പാര്‍വതിയും. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പാര്‍വതി ടി.വി. പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്.

മകനായ കാളിദാസ് ഇതിനോടകം തെന്നിന്ത്യന്‍ സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയില്ലെങ്കിലും മകളായ മാളവികയും എല്ലാവര്‍ക്കും സുപരിചിതയാണ്.

ജയറാമിനൊപ്പം ഒരു പരസ്യചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാര്‍വതി ചുരുങ്ങിയ നാളുകൊണ്ട് നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ അമ്മയുടെ സിനിമകള്‍ കാണാറില്ല എന്നാണ് മാളവികയ്ക്ക് പറയാനുള്ളത്. ബിഹൈന്‍വുഡ്‌സിന് നല്‍കിയിരുന്ന അഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം.

ഇത് പറയുന്നതില്‍ തന്നെ കൊല്ലരുതെന്നും അമ്മയുടെ സിനിമകള്‍ ഓര്‍മ്മയില്‍ നിക്കാറില്ലെന്നും മാളവിക പറയുന്നു.

തൂവാനത്തുമ്പികള്‍, അധിപന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കിരീടം, 1921, ദൗത്യം, ഒരു മിന്നിമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി 40 ഓളം സിനിമകളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malavika Jayaram Paravathi Jayaram Films Jayaram Kalidas