Entertainment
മോഹൻലാലിൻ്റെ ആ ഹിറ്റ് ചിത്രങ്ങൾ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തത് കണ്ടിട്ടുണ്ട്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 05:07 am
Saturday, 26th April 2025, 10:37 am

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നാനി. പ്രധാനമായും തെലുങ്ക് ഇൻഡസ്ട്രിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിരവധി അവാഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നാനി ചില സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും നാനിക്ക് ആരാധകരേറെയാണ്.

ഈച്ച എന്ന സിനിമയിലൂടെ വലിയൊരു ആരാധകരെ സൃഷ്ടിക്കാൻ നാനിക്കായി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഈഗ എന്ന തെലുങ്ക് സിനിമയാണ് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഈച്ച. ഇപ്പോൾ മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നാനി.

മലയാളത്തിലെ ഒരുപാട് സിനിമകള്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്നും യോദ്ധ, മണിച്ചിത്രത്താഴ് പോലുള്ള മലയാളം സിനിമകളുടെ ഡബ്ബ് കണ്ടിട്ടുണ്ടെന്നും നാനി പറയുന്നു.

കുമ്പളങ്ങി നൈറ്റ്‌സ് ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാനും കണ്ടിട്ടുണ്ടെന്നും നാനി വ്യക്തമാക്കി.

കണ്ണൂര്‍ സ്ക്വാഡ് പോലുള്ള മമ്മൂട്ടി സിനിമകളും കണ്ടിട്ടുണ്ടെന്നും ഭീക്ഷ്മപര്‍വ്വം തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും നാനി പറഞ്ഞു. മലയാളത്തിലുള്ള ഒരുപാട് സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് നാനി കൂട്ടിച്ചേർത്തു. നാനിയുടെ പുതിയ ചിത്രമായ ഹിറ്റ് – 3 യുടെ പ്രൊമോഷൻ്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് മലയാളം സിനിമകള്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. യോദ്ധ, മണിച്ചിത്രത്താഴ് പോലുള്ള മലയാളം സിനിമകള്‍ പണ്ട് കണ്ടിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. പിന്നെ ബാഗ്ലൂര്‍ ഡെയ്‌സ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ലൂസിഫര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഞാന്‍ കണ്ടിട്ടുണ്ട്.

കണ്ണൂര്‍ സ്ക്വാഡ് പോലുള്ള സിനിമകളും കണ്ടിട്ടുണ്ട്. ഭീക്ഷ്മപര്‍വ്വം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളത്തിലുള്ള ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,’ നാനി പറയുന്നു.

ഹിറ്റ് – 3

തെലുങ്കിലെ മികച്ച ത്രില്ലർ സിനിമകളിലൊന്നാണ് ഹിറ്റ് (HIT) സൈലേഷ് കൊലാനു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആദ്യമേ മൂന്ന് ഭാഗങ്ങളായിട്ടാണ് ഇറക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൻ്റ മൂന്നാം ഭാഗമാണ് ഹിറ്റ് – 3.

ശൈലേഷ് കൊലാനു തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വാൾ പോസ്റ്റർ സിനിമയുടെയും യുനാനിമസ് പ്രൊഡക്ഷൻസിന്റെയും കീഴിൽ പ്രശാന്തി തിപിർനേനിയും നാനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൻ്റെ മൂന്നാം ഭാഗം ഹിറ്റ് – 3 റിലീസിനൊരുങ്ങുകയാണ്.

മെയ് ഒന്നിനാണ് ചിത്രം ആഗോളറിലീസായി എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് ത്രീയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തത് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫെററാണ്.

Content Highlight: I have seen Mohanlal’s hit films dubbed into Telugu says Nani