റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശ വിവാദത്തില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും രാജ്യത്തെ യഥാര്‍ത്ഥ അവസ്ഥയാണ് പറഞ്ഞതെന്നുമാണ് മഹുവയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.
ദേശീയ പൗരത്വ ഭേദഗതി ബില്‍ പൂര്‍ണ്ണമായും ഭരണഘടന വിരുദ്ധമാണെന്നും രാജ്യത്തെ വിഭജിക്കുക എന്ന ഉദ്ദേശത്തോട് കൂടിയുള്ളതാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് മഹുവ മോയ്ത്ര സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.