കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
മോദിക്ക് താന്‍ സ്വയം കേമനാണെന്ന വിചാരമാണെന്ന് മഹുവ പറഞ്ഞു.
കുംഭ മേളയിലും ബംഗാളിലെ റാലിയിലും മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ വിമര്‍ശനം.
ഏപ്രില്‍ 17 ന് മോദി പറയുന്നു കൊവിഡിനെ തുടര്‍ന്ന് കുംഭ മേള പ്രതീകാത്മകമാക്കി നടത്തണമെന്ന്, ഏപ്രില്‍ 17 ന് തന്നെ മോദി പറയുന്നു എനിക്കിവിടെ വലിയൊരു ജനക്കൂട്ടത്തെ കാണാന്‍ സാധിച്ചു, ആദ്യമായാണ് ഇത്രവലിയ ആള്‍ക്കൂട്ടത്തെ കാണുന്നത്, ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചുവെന്ന്, ശരിക്കും ഉന്മാദരോഗം ഒരു യുക്തിയും പിന്തുടരുന്നില്ല, മഹുവ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടുള്ള കുംഭ മേള ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കുംഭ മേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയും ചെയ്തപ്പോഴാണ് കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് മോദി പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക