സ്റ്റെർലൈറ്റ് പ്രതിഷേധക്കാർക്ക് നേരെയുള്ള വെടിവെപ്പ്; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി
national news
സ്റ്റെർലൈറ്റ് പ്രതിഷേധക്കാർക്ക് നേരെയുള്ള വെടിവെപ്പ്; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 9:23 am

ചെന്നൈ: തമിഴ്നാട്ടില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയവരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതില്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി. കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി പറഞ്ഞു. 2018 മെയ് 22നാണ് സ്റ്റെര്‍ലൈറ്റിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം നടന്നത്.

Also Read: ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എഞ്ചിനീയർ റാഷിദിന് പരോൾ

വെടിവെപ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഹെന്റി ടിഫാഗ്നെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എസ്.എസ്. സുന്ദര്‍, എന്‍. സെന്തില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേസമയം ദേശീയ മനുഷ്യവകാശ സംഘടന അന്വേഷണം ആരംഭിച്ച സംഭവത്തില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പക്ഷം കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്വന്തം ഉത്തരവുകളും റിപ്പോര്‍ട്ടുകളും നിയമപരമായി പരിശോധിക്കാനുള്ള അവകാശം മനുഷ്യാവകാശ കമ്മീഷനുണ്ടെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

Also Read: ‘മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോദി വാ തുറന്നുപറഞ്ഞാല്‍ ഞാന്‍ നിര്‍ത്താം’: കോണ്‍ഗ്രസ് എം.പി അംഗോംച ബിമല്‍ അകോയ്ജാം

സ്റ്റെറിലൈറ്റിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 13 പേര്‍ അന്ന് മരണപ്പെട്ടിരുന്നു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രദേശത്തെ വായു, ജല സ്രോതസുകള്‍ തുടങ്ങിയവ മലിനമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പൊലീസ് വെടിവെപ്പില്‍ പ്രതിഷേധക്കാര്‍ മരിച്ചതോടെ പ്ലാന്റിനെതിരായ സമരം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. തുടര്‍ന്ന് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടുകയും ചെയ്തു.

Also Read: യു.എസ് നിര്‍മിത ആയുധങ്ങള്‍ ഉക്രൈന് കൈമാറാന്‍ ഇസ്രഈല്‍; രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് റഷ്യ

പ്ലാന്റിനെതിരായ സമരവും അതിനെതിരായ സംസ്ഥാന പൊലീസിന്റെ നടപടിയും ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ജനങ്ങളോട് പൊലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ഇതുവരെ കുറ്റസമ്മതമോ ഖേദപ്രകടനമോ നടത്താത്തപക്ഷം കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഖനന, ലോഹ കമ്പനികളിലൊന്നായ വേദാന്ത ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായിരുന്നു സ്റ്റെര്‍ലൈറ്റ്.

Content Highlight: Madras High Court orders murder charge against police for firing at protestors against Sterlite copper plant