Entertainment
എന്റെ അടുത്ത സുഹൃത്താണ് ആ മലയാള നടന്‍, അദ്ദേഹത്തിന്റെ റോള്‍ മോഡല്‍ പൃഥ്വിരാജ്: വാമിഖ ഗബ്ബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 05:14 am
Saturday, 5th April 2025, 10:44 am

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ ഗബ്ബി. അദിതി സിങ്ങായി വാമിഖ ഗബ്ബി എത്തിയപ്പോള്‍ ദാസ് ആയി എത്തിയത് ടൊവിനോ തോമസായിരുന്നു. ഒറ്റ ചിത്രത്തിലൂടെത്തന്നെ സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടാന്‍ വാമിഖ എന്ന പഞ്ചാബിക്കാരിക്ക് കഴിഞ്ഞു.

വാമിഖ ഗബ്ബിയുടെ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായ 9. ഇപ്പോള്‍ രണ്ടു ചിത്രത്തിലെയും നായകന്മാരായ പൃഥ്വിരാജിനെ കുറിച്ചും ടൊവിനോയെ കുറിച്ചും സംസാരിക്കുകയാണ് വാമിഖ. പൃഥ്വിയും ടൊവിനോയും വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണെന്നും മികച്ച അഭിനേതാക്കളാണെന്നും വാമിഖ പറയുന്നു.

ടൊവിനോ തന്റെ അടുത്ത സുഹൃത്താണെന്നും ടൊവിനോയുടെ റോള്‍ മോഡലാണ് പൃഥ്വിരാജെന്നും വാമിഖ ഗബ്ബി പറഞ്ഞു. പൃഥ്വിരാജിന്റെ അടുത്ത് തനിക്ക് ഒരു ബഹുമാനമാണുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു വാമിഖ ഗബ്ബി.

‘പൃഥ്വിരാജ് സാറും ടൊവിനോയും, രണ്ടുപേരും വളരെ ഹാര്‍ഡ് വര്‍ക്കിങ്ങാണ്. രണ്ടുപേരും നല്ല അഭിനേതാക്കളും ജെന്റില്‍മാന്‍സും ആണ്. അവര്‍ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ടൊവിനോ ചെയ്യുന്നത് കുറച്ചുകൂടി ഫണ്‍ ആയിട്ടുള്ള സിനിമകളാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്. ഗോദ എന്ന സിനിമയിലാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളാണല്ലോ.

പൃഥ്വിരാജ് സാര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ടൊവിനോ അത്രയും അഡ്മയര്‍ ചെയ്യുന്നുണ്ട്

പൃഥ്വിരാജ് സാറിന്റെ അടുത്ത് കുറച്ചുകൂടി ‘സാര്‍’ എന്നൊരു ഫീലാണ്. ആ റെസ്‌പെക്ട് ഉണ്ട്. അവര്‍ രണ്ടുപേരും വളരെ അധികം സിനിമയെ ഇഷ്ടപ്പെടുന്നുണ്ട്. ഞാനും ടൊവിനോയും കുറേകൂടി ക്ലോസ് ഫ്രണ്ട്‌സാണ്. അതുകൊണ്ടുതന്നെ അദ്ദേഹം എത്രമാത്രം ഈ പ്രൊഫഷനെയും സിനിമയെയും ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.

ടൊവിനോ പൃഥ്വിരാജിന്റെ വലിയൊരു ആരാധകനാണ്. പൃഥ്വിരാജ് സാര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ടൊവിനോ അത്രയും അഡ്മയര്‍ ചെയ്യുന്നുണ്ട്. ടൊവിനോയുടെ റോള്‍ മോഡലില്‍ ഒരാളാണ് പൃഥ്വിരാജ് സാര്‍,’ വാമിഖ ഗബ്ബി പറയുന്നു.

Content Highlight: Wamiqa Gubbi Talks About Prithviraj And Tovino Thomas