മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ കഴിഞ്ഞ മെയ് 13 നാണ് തിയേറ്ററുകളിലെത്തിയത്.
ഭാര്യക്കും മകനുനൊപ്പം സന്തോകരമായ ജീവിതം നയിക്കുന്നതിനിടിയില്‍ റേഡിയോ ജോക്കി കൂടിയായ ശങ്കറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില ദുരന്തങ്ങളുണ്ടാകുന്നു. അതില്‍ നിന്നും കര കയറാനാവാതെ കഷ്ടപ്പെടുന്ന ശങ്കറിനെ സഹായിക്കാനായി ഡോ. രശ്മി എത്തുന്നതും പിന്നീട് പരിഹാരം കാണുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
എന്നാല്‍ ചിത്രം കാണുന്ന പ്രേക്ഷകരെ ഒടുവില്‍ ഒരു സര്‍പ്രൈസ് കൂടി കാത്തിപ്പുണ്ട്. തമിഴ് സൂപ്പര്‍ താരം മാധവനാണ് പ്രേക്ഷകരെ കാത്തിരിക്കുന്ന സര്‍പ്രൈസ്. നേരിട്ട് സ്‌ക്രീനിലെത്തുന്നില്ലെങ്കിലും മാധവന്‍ മേരി ആവാസ് സുനോയുടെ കഥയിലെ വഴിത്തിരിവില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.
ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികളുണ്ടാവുമ്പോഴും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് മേരി ആവാസ് സുനോ നല്‍കുന്നത്. പ്രേക്ഷകരുടെ മനം കവരുന്ന പെര്‍ഫോമന്‍സാണ് രശ്മിയായി മഞ്ജു വാര്യര്‍ നടത്തിയിരിക്കുന്നത്.
ആര്‍.ജെ. ശങ്കറിന്റെ ആത്മ സംഘര്‍ഷങ്ങളും നിരാശയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിക്കാന്‍ ജയസൂര്യക്കുമായിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു പെര്‍ഫോമന്‍സ് ശിവദയുടേതാണ്. കയ്യടക്കത്തോടെയാണ് ശിവദ ശങ്കറിന്റെ ഭാര്യയായ മെറിലിനെ അവതരിപ്പിച്ചത്.
പ്രജേഷ് സെന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും അഭിനയിക്കുന്നണ്ട്. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല.
Content Highlight: madhavan makes an unexpected guest appearance in Mary Awas Suno