സ്പൈഡര്‍ മാന്‍ സ്പിന്‍ ഓഫ് ആയ ‘മാഡം വെബ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ട് സോണി പിക്‌ച്ചേഴ്‌സ്. രണ്ട് പോസ്റ്ററുകളാണ് പുറത്തുവന്നത്.
Her web connects them all. 🕸 #MadameWeb is coming soon exclusively to movie theaters. pic.twitter.com/i77ydCJazi
— Sony Pictures (@SonyPictures) December 12, 2023
കസാന്ദ്ര വെബ് അഥവാ മാഡം വെബ് എന്ന കഥാപാത്രത്തെ ഡക്കോട്ട ജോണ്‍സണും സ്പൈഡര്‍ വുമണ്‍ എന്നറിയപ്പെടുന്ന ജൂലിയ കാര്‍പെന്ററായി സിഡ്‌നി സ്വീനിയുമാണ് ചിത്രത്തില്‍ എത്തുന്നത്.
The mind has infinite potential. Dakota Johnson is #MadameWeb – coming soon exclusively to movie theaters. 🕸 pic.twitter.com/UXfBkHEaEL
— Sony Pictures (@SonyPictures) December 12, 2023
ഡക്കോട്ട ജോണ്‍സണിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. Her web connects them all എന്ന ക്യാപ്ഷനോടെയാണ് സോണി പിക്‌ച്ചേഴ്‌സ് പോസ്റ്റര്‍ എക്‌സില്‍ ഷെയര്‍ ചെയ്തത്.
അതേസമയം, ചിത്രത്തിന്റെ രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പ്രതീക്ഷിച്ച അത്രയും നന്നായിട്ടില്ല എന്നാണ് കമന്റുകള്‍ വരുന്നത്. മാന്യമായ ഒരു പോസ്റ്ററിനായി കുറച്ച് കൂടുതല്‍ മാര്‍ക്കറ്റിങ്ങ് ബജറ്റ് ചെലവഴിക്കുന്നതില്‍ ഇത്രയും ബുദ്ധിമുട്ടാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
How hard is it to spend slightly more marketing budget on a decent poster? 🤢 #MadameWeb pic.twitter.com/ATTCVnygWJ
— NickMacGuffin (@NickMacGuffin) December 13, 2023
2024 ഫെബ്രുവരിയിലാണ് സിനിമ റിലീസിനെത്തുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ട്രെയ്ലര്‍ പുറത്തു വന്നത്. മാര്‍വല്‍ എന്റര്‍ടെയ്മെന്റ് തങ്ങളുടെ യൂട്യൂബ് പേജിലൂടെയായിരുന്നു ട്രെയ്ലറില്‍ പുറത്തു വിട്ടിരുന്നത്.
‘മാഡം വെബ്’ ഒരു ‘സ്റ്റാന്‍ഡലോണ്‍ ഒറിജിന്‍ സ്റ്റോറി’ ആയി വിശേഷിപ്പിക്കപ്പെടുമ്പോഴും സ്പൈഡര്‍ മാന്‍ സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.
കസാന്ദ്ര വെബ് എന്നറിയപ്പെടുന്ന മാഡം വെബ്, വ്യക്തമായ കഴിവുകളുള്ള ഒരു മ്യൂട്ടന്റാണ്, കൂടാതെ കോമിക് കഥകളിലെ സ്പൈഡര്‍-വുമണുമായി ബന്ധവുമുണ്ട്.
എസ്.ജെ ക്ലാര്‍ക്‌സണിന്റെ സംവിധാനത്തില്‍ എമ്മ റോബര്‍ട്ട്‌സ്, സെലെസ്റ്റ് ഒ’കോണര്‍, ഇസബെല മെഴ്‌സ്ഡ്, തഹര്‍ റഹീം, ആദം സ്‌കോട്ട്, സോസിയ മമെറ്റ്, മൈക്ക് എപ്‌സ് എന്നിവരും അഭിനയിക്കുന്നു.
ബര്‍ക് ഷാര്‍പ്ലെസും മാറ്റ് സസാമയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഭാവിയെ മുന്‍കൂട്ടി കാണാന്‍ കഴിവുള്ള കഥാപാത്രമാണ് കസാന്ദ്ര വെബിന്റേത്.
Content Highlight: Madame Web First Look Posters Out