'അംബേദ്കര്‍ ദിനത്തില്‍ എന്‍.ഐ.എ കസ്റ്റഡിയിലേക്ക് പോകുന്നത് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് പണ്ഡിതന്‍': യു.എ.പി.എ പ്രകാരം രാഷ്ട്രീയപ്രവര്‍ത്തകരെയും ആശയപ്രചാരണം നടത്തുന്നവരെയും അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും എം.എ ബേബി
തിരുവനന്തപുരം: ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്‌ഡെയുടെയും ഗൗതം നവലേഖയുടെയും അറസ്റ്റ് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്ന് എം.എ ബേബി.
അംബേദ്കര്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് പണ്ഡിതന്‍ എന്‍.ഐ.എ യുടെ കസ്റ്റഡിയിലേക്ക് പോവുകയാണെന്നും യു.എ.പി.എ പ്രകാരം രാഷ്ട്രീയപ്രവര്‍ത്തകരെയും ആശയപ്രചാരണം നടത്തുന്നവരെയും അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ ബേബിയുടെ പ്രതികരണം.
” അംബേദ്കര്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് പണ്ഡിതന്‍ നാളെ ജയിലിലേക്കു പോവുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതിയിട്ടാണ് ആനന്ദ് തെല്‍തുംബ്‌ഡെ നാളെ എന്‍.ഐ.എ കസ്ററഡിയിലേക്കു പോകുന്നത്. ‘ഇനി നമ്മള്‍ എന്നു സംസാരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ, നാളെ നിങ്ങളുടെ ഊഴം വരുന്നതിനു മുമ്പു നിങ്ങള്‍ സംസാരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നാണ് അദ്ദേഹം ആ കത്ത് അവസാനിപ്പിക്കുന്നത്,” എം.എ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് സംഭവത്തിന്റെ പേരിലാണ് നിരവധി ആക്ടിവിസ്റ്റുകളുടെ പേരില്‍ യു.എ.പി എ പ്രകാരം കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചിരുന്ന ഈ കേസ് പുതിയ സര്‍ക്കാര്‍ വന്നതോടെ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
അംബേദ്കർ ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് പണ്ഡിതൻ നാളെ ജയിലിലേക്കു പോവുകയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഒരു തുറന്ന കത്ത് എഴുതിയിട്ടാണ് ആനന്ദ് തെൽതുംബ്ഡെ നാളെ എൻ ഐ എ കസ്ററഡിയിലേക്കു പോകുന്നത്. “ഇനി നമ്മൾ എന്നു സംസാരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ, നാളെ നിങ്ങളുടെ ഊഴം വരുന്നതിനു മുമ്പു നിങ്ങൾ സംസാരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് അദ്ദേഹം ആ കത്ത് അവസാനിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് സംഭവത്തിൻറെ പേരിലാണ് നിരവധി ആക്ടിവിസ്റ്റുകളുടെ പേരിൽ യു എ പി എ പ്രകാരം കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചിരുന്ന ഈ കേസ് അവിടെ പുതിയ സർക്കാർ വന്നതോടെ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
യു എ പി എ പ്രകാരം രാഷ്ട്രീയപ്രവർത്തകരെയും ആശയപ്രചാരണം നടത്തുന്നവരെയും അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്.
ആനന്ദ് തുൽതുംബ്ഡെയുടെയും ഗൌതം നവലേഖയുടെയും അറസ്റ്റ് മോദി സർക്കാരിൻറെ ഫാസിസ്റ്റ് നടപടിയാണ്.