Ayodhya Ram Mandir
'ഇന്നലെ ദൈവം, ഇന്ന് തെരഞ്ഞെടുപ്പ് വിഷയം' : ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് എം. സ്വാരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 22, 07:56 am
Monday, 22nd January 2024, 1:26 pm

 

കൊച്ചി: ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് വിമർശിച്ച് എം. സ്വാരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമൻ ഇന്ന് ഒരു തെരഞ്ഞെടുപ്പ് വിഷയം മാത്രമായി മാറിയെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

ദൈവം അപഹരിക്കപ്പെട്ടു എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ രൂപം

‘അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
– എം. സ്വരാജ്.’

നിരവധി പേരാണ് കമന്റുകളായി വിഷയത്തിലുള്ള തങ്ങളുടെ പ്രതിഷേധം പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നത്. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാണ്. ബി. ജെ .പി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശ്രീരാമനെ ഉപയോഗിക്കുക ആണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. കോൺഗ്രസും സി.പി.ഐ.എമും അടക്കമുള്ള ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെല്ലാം തന്നെ രാമക്ഷേത്ര ഉദ്‌ഘാടനത്തിനുള്ള ക്ഷണം നിരസിച്ചിരുന്നു.

Content Highlight : M swaraj facebook post about Sree Raman