48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. സൂക്ഷ്മദർശിനിയിലെ അഭിനയത്തിന് നസ്രിയ നസീമും മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിന് റീമ കല്ലിങ്കലും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. അജയൻ്റെ രണ്ടാം മോഷണം, അന്വേഷിപ്പിന് കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം നേടി. 40 വർഷത്തിലധികമായി വ്യത്യസ്തമായ സിനിമകളിലൂടെ വിസ്മയിപ്പിച്ച ജഗദീഷിന് റൂബി ജൂബിലി നൽകുമെന്നും ക്രിട്ടിക്സ് അറിയിച്ചു.
അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട അഭിനേത്രിയും നിർമാതാവുമായ സീമ, ജൂബിലി ജോയ് തോമസ്, നടൻ ബാബു ആന്റണി, മുതിർന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മികച്ച രണ്ടാമത്തെ ചിത്രമായി എം.സി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചേ ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസയും വിശേഷം എന്ന ചിത്രത്തിലൂടെ ചിന്നു ചാന്ദിനിയും മികച്ച സഹനടിക്കുള്ള പുരസ്ക്കാരം പങ്കിട്ടു. മികച്ച സഹനടനായി സൈജു കുറുപ്പും ( ഭരതനാട്യം, ദ തേഡ് മർഡർ,സ്ഥാനാർത്തി ശ്രീക്കുട്ടൻ) അർജുൻ അശോകനും (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളൻ, അൻപോട് കണ്മണി) തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാർഡുകൾ
മികച്ച ബാലതാരം : മാസ്റ്റർ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (ചിത്രം: കലാം സ്റ്റാൻഡേഡ് 5 ബി)
ബേബി മെലീസ(ചിത്രം: കലാം സ്റ്റാൻഡേഡ് 5 ബി)
മികച്ച തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറീൻ (ചിത്രം: ഫാമിലി)
മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (ചിത്രം രാമുവിന്റെ മനൈവികൾ)
വിശാൽ ജോൺസൺ (ചിത്രം പ്രതിമുഖം)
മികച്ച സംഗീത സംവിധാനം: രാജേഷ് വിജയ് (ചിത്രം മങ്കമ്മ)
മികച്ച പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
മികച്ച പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം)
ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
മികച്ച ഛായാഗ്രാഹകൻ: ദീപക് ഡി മേനോൻ (ചിത്രം കൊണ്ടൽ)
മികച്ച ചിത്രസന്നിവേശകൻ: കൃഷാന്ത് (ചിത്രം: സംഘർഷ ഘടന)
മികച്ച ശബ്ദവിഭാഗം: റസൂൽ പൂക്കുട്ടി, ലിജോ എൻ ജയിംസ്, റോബിൻ കുഞ്ഞുകുട്ടി (ചിത്രം : വടക്കൻ)
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് (ചിത്രം അജയന്റെ രണ്ടാം മോഷണം)
മികച്ച മേക്കപ്പ്മാൻ: ഗുർപ്രീത് കൗർ, ഭൂപാലൻ മുരളി (ചിത്രം ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)
മികച്ച വസ്ത്രാലങ്കാരം: ജ്യോതി മദനാനി സിങ് (ചിത്രം ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)
മികച്ച ബാലചിത്രം : കലാം സ്റ്റാൻഡേഡ് 5 ബി (സംവിധാനം: ലിജു മിത്രൻ മാത്യു),
സ്ഥാനാർത്തി ശ്രീക്കുട്ടൻ (സംവിധാനം വിനേഷ് വിശ്വനാഥ്)
മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയിൽക്കാവ്)
മികച്ച പരിസ്ഥിതി ചിത്രം : ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ)
ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)
Content highlight: 48th Kerala Film Critic Awards Are Announced