നിതിന്‍ ഗഡ്കരി കൈക്കൂലിയായി സ്‌കാനിയ ലക്ഷ്വറി ബസ് ചോദിച്ചുവാങ്ങി, മകളുടെ കല്യാണച്ചെലവ് വഹിച്ചതും സ്‌കാനിയ; ബൊഫോഴ്സ് അഴിമതി പുറത്തെത്തിച്ച് സ്വീഡിഷ് പത്രത്തിന്റെ റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ കൈക്കൂലി ആരോപണം. സ്വീഡിഷ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഗഡ്കരി കൈക്കൂലിയായി സ്‌കാനിയ ലക്ഷ്വറി ബസ് വാങ്ങിയതായി പറയുന്നത്.
ബസ് നിര്‍മാതാക്കളായ സ്‌കാനിയയും നിതിന്‍ ഗഡ്കരിയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പേരറിയാത്ത ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് സ്വീഡിഷ് മാധ്യമം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ആരോപണവിധേയമായ ഈ ഇടപാട്, സ്‌കാനിയ നടത്തിയ ഒരു ആഭ്യന്തര കമ്പനി അന്വേഷണത്തിലാണ് ആദ്യം പുറത്തുവരുന്നത്.
‘2017 അവസാനത്തോടെ, സ്‌കാനിയ ഇന്ത്യയുടെ ഗതാഗത മന്ത്രിക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത” ആഢംബര ബസ് ”സമ്മാനമായി നല്‍കിയതിന്റെ തെളിവുകള്‍ സ്‌കാനിയയുടെ ഓഡിറ്റര്‍മാര്‍ക്ക് ലഭിച്ചു. ഇന്ത്യയില്‍ ഒരു അസൈന്‍മെന്റ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഒരു ഇന്ത്യന്‍ മന്ത്രിക്ക് സമ്മാനമായി നല്‍കിയതെന്ന് സ്‌കാനിയയുടെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന് ഉറവിടങ്ങള്‍ വിവരം നല്‍കിയതായി സ്വീഡിഷ് ന്യൂസ് ചാനല്‍ എസ്.വി.ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ബസ് മന്ത്രിയുടെ മകളുടെ വിവാഹത്തില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ”മാധ്യമങ്ങളുടെ ഭാവന” എന്നാണ് ഗഡ്കരിയുടെ ഓഫീസ് പറഞ്ഞത്. കല്യാണത്തിന് അതിഥികളെ എത്തിക്കാന്‍ ’50 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ചിലവ് വഹിച്ചത്
ഫോക്‌സ്വാഗന്റെ ധനകാര്യ കമ്പനിയാണ് എന്നാണ് എസ്.വി.ടി റിപ്പോര്‍ട്ട് പറയുന്നത്.
ഗഡ്കരി-ലിങ്ക്ഡ് കമ്പനി പണം നല്‍കാത്തതിന്റെ ഭാഗമായി കമ്പനി (സ്‌കാനിയ) ഫോക്‌സ്വാഗണിന് ചെലവായ പണം തിരിച്ചടച്ചതായി സ്‌കാനിയ സി.ഇ.ഒ സ്ഥിരീകരിച്ചു.
മുമ്പ് ബൊഫോഴ്സ് അഴിമതിയും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സ്വീഡിഷ് മീഡിയ ആയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക