Nation Lockdown
ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ല; പിന്‍വലിക്കുന്നതിന് മുന്‍പ് കൃത്യമായ പദ്ധതികള്‍ വേണമെന്ന് രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 30, 04:31 am
Thursday, 30th April 2020, 10:01 am

ന്യൂദല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെയും കൃത്യമായ വീക്ഷണത്തോടെയുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുന്നത്. ഈ മേഖലയിലെ വിദഗ്ധരുമായി രാഹുല്‍ സംവാദം നടത്തും. സോഷ്യല്‍ മീഡിയയില്‍ ഇത് സംപ്രേഷണം ചെയ്യും.

നേരത്തെ വന്‍തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ വായ്പ എഴുതിത്തള്ളിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയും ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: