വര്‍ഷം തുടങ്ങി ആറ് മാസം പിന്നിട്ടിരിക്കെ ഐ.എം.ഡി.ബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രമാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത് 8.6 റേറ്റിങ് നേടിയാണ് ചിത്രം ഒന്നാമത് എത്തിയത്.
വിക്രം ബോക്സോഫീസില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്. രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ്. 8.5ആണ് കെ.ജി.എഫ് സ്വന്തമാക്കിയ റേറ്റിങ്.
മൂന്നാം സ്ഥാനത്തുള്ളത് കാശ്മീര്‍ ഫയല്‍സാണ്. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹൃദയവും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജമൗലിയുടെ ബ്രമണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍, എ തേഴ്സ് ഡേ, ജുന്ദ്, റണ്‍വേ 34, ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി, അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ്’ എന്നിങ്ങനെ നീളുന്നു ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ്.
ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ സാമ്രാട്ട് പൃഥ്വിരാജിന് 7.0 ആണ് റേറ്റിങായി ലഭിച്ചിരിക്കുന്നത്.
അതേസമയം ഐ.എം.ഡി.ബി ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സാമ്രാട്ട് പൃഥ്വിരാജിനെ ട്രോളിയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
എങ്ങനെ ഇത് സംഭവിച്ചു എന്നാണ് ട്വിറ്ററില്‍ പലരും റേറ്റിങ് ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്.
അക്ഷയ് കുമാറിന്റെ സിനിമകളില്‍ തന്നെ വലിയ തോല്‍വിയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
നിലവില്‍ ഈ വര്‍ഷം ഇതുവരെ റിലീസായ ചിത്രങ്ങള്‍ വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ജനപ്രീയമായ ചിത്രങ്ങളുടെ മുഴുവന്‍ ലിസ്റ്റ് വര്‍ഷവസാനമാകും ഐ.എം.ഡി.ബി പുറത്തുവിടുക.