'രണ്ട് മൂഡുകള്‍, രണ്ട് തരം പെര്‍ഫോമന്‍സുകള്‍'; മയാമിയിലേയും പി.എസ്.ജിയിലേയും മെസി, ഒരു താരതമ്യം
ഇതിഹാസ താരം ലയണല്‍ മെസിയുടെ വരവോടെ ഇന്റര്‍ മയാമി വിജയപാതയില്‍ കുതിക്കുകയാണ്. ക്ലബ്ബിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ഇന്റര്‍ മയാമി.
ക്ലബ്ബിനായി ആസ്വദിച്ച് കളിക്കുന്ന മെസിയെയാണ് കാണാനാകുന്നത്. ആകെ കളിച്ച ആറ് മത്സരത്തിലും ഗോളടിക്കാന്‍ മെസിക്കായിരുന്നു. താരം കളിച്ച ആറ് മത്സരങ്ങലും ഇന്റര്‍ മയാമി വിജയിച്ചപ്പോള്‍ ആകെ ഒമ്പത് ഗോളുകള്‍ നേടാന്‍ മയാമിയുടെ പുതിയ നായകനായി. ഒരു അസിസ്റ്റാണ് ഇതുവരെ മെസിയുടെ പേരിലുള്ളത്.
ജോര്‍ധി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് തുടങ്ങിയ മുന്‍ ബാഴ്‌സ താരങ്ങളുടെ വരവും മെസിയുടെ പെര്‍ഫോമന്‍സിനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാലിപ്പോള്‍ മെസി പി.എസ്.ജിയിലായ രണ്ട് സീസണിലേയും മയാമി കാലത്തെയും താരതമ്യം ചെയ്യുകയാണ് ആരാധകര്‍.
പി.എസ്.ജിലായ സമയത്ത് താരം തീരെ സന്തോഷവാനല്ലായിരുന്നുവെന്ന് അന്നത്തെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ പറയുന്നു. എന്നാല്‍ ഇന്ന് പണ്ട് ബാഴ്‌സയില്‍ എങ്ങനെയാണോ മെസി കളിച്ചിരുന്നത് അതുപോലെയാണിന്ന് ഇന്റര്‍ മയാമിക്ക് വേണ്ടി താരം കളിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ഓവറോള്‍ ബോഡി ലാംഗ്വേജില്‍ നിന്ന് കാണാനാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.
പി.എസ്.ജിക്കായി മെസി 75 മത്സരങ്ങളാണ് ആകെ മെസി കളിച്ചത്. അതില്‍ 32 ഗോളുകളും 34 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ശരാശരി കളിക്കാരനെ സംബന്ധിച്ചെടുത്തോളം മികച്ച ട്രാക്ക് റെക്കോര്‍ഡാണിത്. എന്നാല്‍ ദേശീയ ടീമില്‍ ലോകകപ്പില്‍ അടക്കമുള്ള മെസിയുടെ നിലവാരത്തെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സ്ഥിതിവിവരക്കണക്കുകളല്ല.
Content Highlight: Lionel Messi’s story PSG and Inter Miami CF