തിരുവനന്തപുരം: വിദേശ വനിത ലീഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പ്രതിളുടെ കുറ്റസമ്മതം. പ്രതകള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. കഴുത്തുഞെരിച്ചാണു കൊലപ്പെടുത്തിയതെന്നും ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നുമാണു മൊഴി. മയക്കുമരുന്നു നല്‍കി ലിഗയെ പീഡിപ്പിച്ചെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നും പ്രതികള്‍ സമ്മതിച്ചു. ഇതിനിടെ നടന്ന ബലപ്രയോഗത്തിനിടെയാണ് ലീഗ മരിക്കുന്നത്.
Read Also : ഹിന്ദുമതത്തെ മലിനമാക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും; മോഹന്‍ഭാഗവതിന് ഹിന്ദു മതത്തെകുറിച്ച് ഒന്നുമറിയില്ലെന്നും ദ്വാരക മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
അതേസമയം ലീഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഇത് തെളിവുകള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ സഹായിക്കുമെന്ന് പൊലീസ് പറഞ്ഞു.
ലിഗയുടെ സംസ്‌കാരത്തിനുമുമ്പ് അറസ്റ്റ് രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്.
പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. ഇവരുടെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചെങ്കിലും അവ കൂട്ടിയിണക്കാന്‍ വൈകിയതാണ് അറസ്റ്റ് നീട്ടിയത്.