Entertainment news
ലിയോ തകര്‍ത്തോ? ആദ്യ ഷോ കണ്ടവരുടെ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 19, 02:24 am
Thursday, 19th October 2023, 7:54 am

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലിയോ തിയേറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. വലിയ ഹൈപ്പിലെത്തിയ സിനിമയുടെ ആദ്യ ഷോ കേരളത്തില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ലിയോ ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മികച്ച ആദ്യ പകുതി സമ്മാനിക്കുന്ന സിനിമയാണ് ലിയോ എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി അത്ര മികച്ച് നിന്നില്ലെന്നും പക്ഷെ വിജയിയുടെ പെര്‍ഫോമന്‍സും, ലോകേഷിന്റെ സംവിധാനവും, അനിരുദ്ധ് രവിചന്ദറുടെ സംഗീതവും സിനിമയില്‍ മികച്ചതായിട്ടുണ്ടെന്നുംചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

മികച്ച തിയേറ്റര്‍ അനുഭവം ലിയോ സമ്മാനിക്കുന്നതായും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട്. നല്ല തിരക്കഥയാണ് ലിയോയുടേതെന്നും നിരവധി സര്‍പ്രൈസുകള്‍ ലോകേഷ് സിനിമയില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും സിനിമ കണ്ടവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കേരളത്തില്‍ 655 സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം രണ്ടക്ക കളക്ഷന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.


തമിഴ്‌നാട്ടില്‍ സിനിമയുടെ ആദ്യ ഷോ രാവിലെ 9മണിക്കാണ് ആരഭിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo first show response