Entertainment news
140 കോടിയിലേറെ ആദ്യ ദിനം നേടി ലിയോ; കണക്കുകള്‍ ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 19, 06:29 pm
Thursday, 19th October 2023, 11:59 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ലിയോ തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്. വലിയ റിലീസായി എത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിനത്തെ ഷോകള്‍ അവസാനിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷനാണ് പുറത്തുവരുന്നത്.

റെക്കോഡ് കളക്ഷനാണ് സിനിമക്ക് ആദ്യ ദിനം ലഭിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമ ലോകമെമ്പാടുനിന്നും 140 കോടിയോളം രൂപ ആദ്യ ദിനം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നും സിനിമക്ക് പത്ത് കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെക്കോഡ് പ്രീ സെയില്‍ കളക്ഷനായിരുന്നു സിനിമക്ക് ലഭിച്ചത്.

മികച്ച നൈറ്റ് ഷോ ഉള്‍പ്പടെ സിനിമക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തില്‍ 655 സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. സിനിമയുടെ രണ്ടാം ദിന കളക്ഷനും മികച്ച പ്രീ സെയില്‍ കളക്ഷനാണ് ലഭിച്ചിട്ടുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo first day movie collection prediction