Advertisement
Entertainment
അന്നത്തെ എന്റെ വേഷം കണ്ട് ലാലേട്ടൻ, ഈ കുട്ടിക്ക് കളർഫുളായ ഒരു ഡ്രസ് കൊടുക്കാൻ അവരോട് പറഞ്ഞു: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 16, 01:08 pm
Friday, 16th February 2024, 6:38 pm

മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിൽ ഒന്നാണ് ദേവദൂതൻ.

സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിശാൽ കൃഷ്ണ മൂർത്തിയെന്ന പ്രധാന കഥാപാത്രമായി എത്തിയത് മോഹൻലാൽ ആയിരുന്നു. നിരവധി താരങ്ങൾ അഭിനയിച്ച ചിത്രത്തിൽ നടി ലെനയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിൽ മോഹൻലാലുമൊത്തുള്ള ഒരു പാട്ട് സീനിൽ താൻ ധരിച്ചത് തന്റെ ടി ഷർട്ട്‌ തന്നെയായിരുന്നുവെന്നും അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും ലെന കൂട്ടിച്ചേർത്തു. അന്ന് അതിനെ കുറിച്ച് മോഹൻലാൽ തന്നോട് സംസാരിച്ചിരുന്നുവെന്നും ലെന പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ലെന.

‘ആ പാട്ട് സീനിൽ ഞാൻ ധരിച്ചത് എന്റെ ടീ ഷർട്ടാണ്. ആ ടി ഷർട്ട്‌ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. അത് ആ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് വാങ്ങിച്ചതാണ്.

അത് കേടുവരുകയേയില്ല. അന്നത് ഇട്ട് പാട്ട് ഷൂട്ട്‌ ചെയ്യുമ്പോൾ ലാലേട്ടൻ ചോദിച്ചിരുന്നു ഈ കുട്ടിക്ക് എന്തിനാണ് ഗ്രേ ടി ഷർട്ട്‌ വേറേയില്ലേയെന്ന്.

എനിക്ക് കുറച്ചൂടെ കളർഫുളായ ഒരു ഡ്രസ് കൊടുത്തൂടെ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇത് അവർ തന്നതാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് എന്റേതാണെന്ന്. അവർ വേറെ കുറെയെണ്ണം കൊണ്ട് വന്നെങ്കിലും രസമില്ലായിരുന്നു. ഞാൻ എന്റേത് തന്നെ ധരിച്ചു. അത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്,’ലെന പറയുന്നു.

ദേവദൂതനിൽ അഭിനയിച്ചതിന് ശേഷം തന്നോട് ഒരുപാടാളുകൾ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലെന പറഞ്ഞു. അവർക്കെല്ലാം ദേവദൂതൻ ഒരു പേടി സ്വപ്നമായിരുന്നു എന്നാണ് തന്നോട് പറഞ്ഞതെന്ന് ലെന കൂട്ടിച്ചേർത്തു.

‘ഞാൻ ഒരുപാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്, അതും എന്നെക്കാളും ചെറിയ ആളുകൾ. അവർക്ക് ദേവദൂതൻ ഒരു പേടി സ്വപ്നമാണ്. അവരെ പേടിപ്പിച്ച ഒരു പടമാണ് ദേവദൂതൻ എന്നാണ് പറയുന്നത്,’ ലെന പറയുന്നു.

Content Highlight: Lena Talk About Experience With Mohanlal In Devadoothan Movie