ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നടി ലെന നൽകിയ അഭിമുഖത്തിലെ മെഡിക്കൽ പരാമർശങ്ങൾ വിവാദങ്ങൾ ആയിരുന്നു. ഇപ്പോൾ സൈക്കോളജി അസോസിയേഷൻ ഇറക്കിയത് പൊസിഷൻ സ്റ്റേറ്റ്മെൻ്റ് ആണെന്ന് പറയുകയാണ് ലെന. അവരുടെ പൊസിഷൻ അവർ ക്ലിയർ ആക്കിയതാണെന്നും അത് നല്ല കാര്യമാണെന്നും ലെന പറഞ്ഞു.
താനൊരു പ്രാക്ടിസിങ് സൈക്കോളജിസ്റ്റ് അല്ലെന്നും അത് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ലെന പറയുന്നുണ്ട്. ഒരു ഇന്റർവ്യൂവിന്റെ ഒരു ഭാഗം കണ്ടിട്ടാണ് അവർ അങ്ങനെ പറഞ്ഞതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖം മൂന്ന് മണിക്കൂർ ഉണ്ടായിരുന്നെന്നും ലെന പറഞ്ഞു. ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയറിൽ തന്റെ പുസ്തകത്തിന്റെ ഇൻ്റർനാഷണൽ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘സൈക്കോളജി അസോസിയേഷൻ ഇറക്കിയത് പൊസിഷൻ സ്റ്റേറ്റ്മെൻ്റ് ആണ്. അവരുടെ പൊസിഷൻ അവർ ക്ലിയർ ആക്കിയതാണ്. അത് വളരെ നല്ല കാര്യമാണ്. അറിയാത്തവർക്ക് വേണ്ടിയിട്ട് പറയാം. ഞാൻ ഒരു പ്രാക്ടിസിങ് സൈക്കോളജിസ്റ്റ് അല്ല. ഞാൻ അതെവിടെയും പറഞ്ഞിട്ടില്ല. എല്ലാവർക്കും അറിയാം ഞാൻ ഫുൾടൈം ആക്ട്രസ്സാണ്.
ഒരു വലിയ ഇൻറർവ്യൂന്റെ പീസ് കണ്ടിട്ടാണ് അവർ അങ്ങനെ പറഞ്ഞത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ ഇൻറർവ്യൂ 3 മണിക്കൂർ നീളം ഉണ്ടായിരുന്നു. അതൊരു പ്രസ് മീറ്റ് ആയിരുന്നില്ല.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്ന പേപ്പറിലെ ഒരു ആർട്ടിക്കിളിന് വേണ്ടിയിട്ട് ഇൻറർവ്യൂവിന് വിളിച്ചപ്പോൾ കൊടുത്താണ്. അവർക്ക് യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമുണ്ട്. കുറെ പേർ അങ്ങനെ വന്നിട്ടുണ്ട്. ഒരു പാനൽ ഓഫ് റിപ്പോർട്ടേഴ്സും എഡിറ്റേഴ്സും കൂടെയിരുന്നിട്ടുള്ള ഒരു ഡിസ്കഷൻ പോലെയുള്ള ഫോർമാറ്റ് ആണ്.
ആ ഫോർമാറ്റിൽ നമ്മൾ സംസാരിച്ചു മൂന്നു മണിക്കൂർ പോയി. അവർക്ക് മൂന്നുമണിക്കൂർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. നിങ്ങൾ മീഡിയയിലുള്ള ആൾക്കാർക്ക് അറിയാം ക്ലിക്ക് ബൈറ്റ് ആണ് കുറെയൊക്കെ. നിങ്ങൾ ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള ക്യാപ്ഷൻ ഒക്കെ ഇടും. അത് കണ്ടിട്ട് അതിനോട് റിയാക്ട് ചെയ്യുന്നവരോട് നമുക്കൊന്നും പറയാൻ പറ്റില്ല. അവരെ കാണുന്ന കാര്യത്തിനാണ് അവർ റിയാക്ട് ചെയ്യുന്നത്. മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. ആൾക്കാർക്ക് തെറ്റിദ്ധാരണ ഉണ്ടാവാം എന്ന് പറഞ്ഞാൽ ശരിയാണ്. മൂന്നു മണിക്കൂർ ഇന്റർവ്യൂവിന്റെ രണ്ട് സെക്കൻഡ് ഉള്ള ഷോർട്ട് കണ്ടുകഴിഞ്ഞാൽ തെറ്റിദ്ധാരണ വരുമായിരിക്കും,’ ലെന പറഞ്ഞു.
Content Highlight: Lena about her psychological statement