അങ്കമാലി: അങ്കമാലി നഗരസഭയില്‍ ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും നഷ്ടമായി എല്‍.ഡി.എഫ്. നിലവിലെ ചെയര്‍പേഴ്ണായ എം.എ ഗ്രേസിയും ഗീരീഷ് കുമാറുമാണ് തോറ്റത്.
അങ്കമാലി നഗരസഭയില്‍ ചരിത്രത്തിലാദ്യമായി അവിശ്വാസങ്ങളില്ലാതെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും നഷ്ടമായത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി. കടുത്ത മത്സരമായിരുന്നു ഇത്തവണ അങ്കമാലി നഗരസഭയില്‍ നടന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നിരുന്നു. ബി.ജെ.പി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് വിജയം നേടിയത്.
കോഴിക്കോട് കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റിരുന്നു. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി. എന്‍ അജിതയാണ് തോറ്റത്.
കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാലും തോറ്റിരുന്നു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.