Advertisement
Kerala
സുരേഷ് ഗോപിക്കായി ശ്രീരാമന്റെ പേരില്‍ വോട്ട് ചോദിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 02, 02:44 am
Tuesday, 2nd April 2024, 8:14 am

 

തൃശൂര്‍: ശ്രീരാമന്റെ പേരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി രേഖപ്പെടുത്തി.

മാര്‍ച്ച് 30നാണ് ഇരിങ്ങാലക്കുടയിലെ റാണ പൂതംകുളം മൈതാനിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചത്.

‘ശ്രീരാമ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണം,’ എന്നാണ് അബ്ദുല്ലകുട്ടി പരിപാടിയില്‍ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് പരാതിയുമായി എല്‍.ഡി.എഫ് പരാതിയുമായി മുന്നോട്ടുവന്നത്. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയുമാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞതെന്നാണ് എല്‍.ഡി.എഫ് പരാതിയില്‍ ഉന്നയികുന്നത്.

ഹിന്ദുമത വിശ്വാസികള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞതെന്നും ഇക്കാര്യം കൂടുതല്‍ വിശദമായി അന്വേഷിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.

Content Highlight: LDF filed a complaint against Abdullahkutty