മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കാന്‍ എല്‍.ഡി.എഫ് അംഗീകാരം; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനില്‍ മാറ്റമുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 5:17 pm
തിരുവനന്തപുരം: ബസ് നിരക്ക് കൂട്ടാന്‍ ധാരണയായി. നിരക്ക് വര്‍ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കി. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് എല്‍.ഡി.എഫ് അംഗീകാരം നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനില്‍ മാറ്റമുണ്ടാകേണ്ടതില്ലെന്നാണ് എല്‍.ഡി.എഫ് നിലപാട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.
വിദ്യാര്‍ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. നിരക്ക് വര്‍ധന നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് നാല് ദിവസം നീണ്ടുനിന്ന സമരം സ്വകാര്യ ബസ് ഉടമകള്‍ പിന്‍വലിച്ചത്.