ലീഗ് വണ്ണില്‍ മെറ്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പി. എസ്. ജി. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നടത്തിയത്.
മത്സരത്തില്‍ എംബാപ്പെയുടെ സഹോദരന്‍ ഏഥാന്‍ എംബാപ്പെ പാരീസിനായി അരങ്ങേറ്റം കുറിച്ചത് ഏറെ ശ്രദ്ധേയമായി. ഏഥാന്‍ എംബാപ്പെ തന്റെ 16 വയസില്‍ പാരീസ് സെയ്ന്റ് ജെര്‍മെനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. മത്സരത്തില്‍ പാരീസ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ഉഗാര്‍ട്ടിക്ക് പകരക്കാരനായാണ് ഏഥാന്‍ കളത്തിലിറങ്ങിയത്.
എംബാപ്പെയുടെ ഇരട്ടഗോളാണ് പാരീസിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്. ഈ സീസണില്‍ ഫ്രഞ്ച് വമ്പന്മാര്‍ക്കായി 22 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ 22 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് കളിക്കുന്നത്. അടുത്തിടെ 300 ഗോളുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്കും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കാലെടുത്തുവെച്ചിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ 49ാം മിനിട്ടില്‍ വിറ്റിന്‍ഹയിലൂടെയാണ് പാരീസ് ആദ്യ ഗോള്‍ നേടിയത്. 60′, 83′ മിനിട്ടുകളിലായിരുന്നു കിലിയന്‍ എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. 72 മിനിട്ടില്‍ മത്തിയൂ ഉഡോളിന്റെ വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസഗോള്‍. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തം ആരാധകരുടെ മുന്നില്‍ പി. എസ്. ജി സ്വന്തമാക്കുകയായിരുന്നു.