Kerala News
ചെഗുവേരയെ ആരാധിക്കുന്നവര്‍ക്ക് എങ്ങനെയാണ് മാവോയിസ്റ്റുകളെ തള്ളിപ്പറയാന്‍ സാധിക്കുക? കെ.വി മോഹന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 30, 05:33 pm
Wednesday, 30th October 2019, 11:03 pm

തിരുവനന്തപുരം: അട്ടപ്പാടി അഗളിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെ എങ്ങനെ പാടേ തള്ളാനാവുമെന്ന് ചോദിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍ കുമാര്‍.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ സര്‍ക്കാരിന്റെ സമീപനം കൂടി കണക്കിലെടുത്താണ് മോഹന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാവോയിസ്റ്റുകളെ തുടരെ തുടരെ വേട്ടയാടുന്നത് മനുഷ്യത്വ രഹിതമല്ലേ എന്നും ബൊളീവിയന്‍ കാടുകളില്‍ ഗറില്ലാ പോരാട്ടം നടത്തിയ ചെ യെ ആരാധിക്കുന്ന നമുക്ക് എങ്ങനെയാണ് മാവോയിസ്റ്റുകളെ തള്ളിപ്പറയാനുവകയെന്നും നയപരമായ മാറ്റങ്ങളിലൂടെ മാവോയിസ്റ്റുകളെ പൊതു ധാരയിലേക്ക് കൊണ്ടു വരികയല്ലേ വേണ്ടത് എന്നും കെ.വി മോഹന്‍കുമാര്‍ ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിറ്റ്‌ലറെയും മുസ്സോളിനിയെയും ഉന്മൂലനത്തിന്റെ പ്രവാചകര്‍ എന്നു വിളിക്കുന്നവര്‍ക്ക് ഫാസിസ്റ്റ് ക്രൗര്യത്തിനു നേര്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.വി മോഹന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാവോയിസ്റ്റുകളെ തുടരെത്തുടരെ വേട്ടയാടുന്നത് മനുഷ്യത്വ രഹിതമല്ലേ ? കമ്യൂണിസ്‌റ് ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരാണ് അവരും. രീതിശാസ്ത്രം ഭിന്നമാണെന്നു മാത്രം.ബൊളീവിയന്‍ കാടുകളില്‍ ഗറില്ലാ പോരാട്ടം നടത്തിയ ചെ യെ ഹൃദയത്തില്‍ ആരാധിക്കുന്ന നമുക്ക് മാവോയിസ്റ്റുകളെ എങ്ങനെ പാടേ തള്ളിപ്പറയാനാവും? നയപരമായ സമീപനങ്ങളിലൂടെ അവരെ പൊതു ധാരയിലേക്ക് കൊണ്ടുവരികയല്ലേ വേണ്ടത്? രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും പുരോഗതിക്കും സമത്വത്തിനും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കയല്ലേ വേണ്ടത്? ഹിറ്റ്‌ലറെയും മുസ്സോളിനിയെയും ഉന്മൂലനത്തിന്റെ പ്രവാചകര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് ഈ ഫാസിസ്റ്റ് ക്രൗര്യത്തിനു നേര്‍ക്ക് കണ്ണടയ്ക്കാനാവുമോ?.