ഇനി പുതുജീവിതത്തിലേക്ക്; കുവൈത്ത് ദുരന്തം; പരിക്കേറ്റ 14 മലയാളികൾ അപകടനില തരണം ചെയ്തു
Kerala News
ഇനി പുതുജീവിതത്തിലേക്ക്; കുവൈത്ത് ദുരന്തം; പരിക്കേറ്റ 14 മലയാളികൾ അപകടനില തരണം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 12:03 pm

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ പരിക്ക് പറ്റി ആശുപതിയിൽ കഴിയുന്ന 14 മലയാളികൾ അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് നിലവിൽ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശുപത്രി അധികൃതർ നൽകുന്നത്.

അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ തുടരുന്നത്.

കുവൈത്ത് ദുരന്തത്തിൽ മരിച്ച നാല് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ഇന്നലെ 12 പേരുടെ സംസ്‍കാരം നടന്നിരുന്നു. കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ, കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാർ എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക.

സാജന്റെ സംസ്‌കാരം നരിക്കല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയിലും ലൂക്കോസിന്റെ സംസ്‌കാരം വിളച്ചിക്കാല ഐ.പി.സി സെമിത്തേരിയിലുമാണ് നടക്കുക.

Content Highlight: Kuwait tragedy;  14 Malayalees who were injured survived the accident