കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അന്തരിച്ചു
World News
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th December 2023, 4:18 pm

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബർ അൽ സബാഹ് അന്തരിച്ചു. 86 വയസിലാണ് അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നവംബറിൽ അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സർക്കാർ ചാനൽ വഴി റോയൽ കോടതിയാണ് അമീർ മരണപ്പെട്ട വിവരം പുറത്തുവിട്ടത്.

അർധ സഹോദരനായ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജബർ അൽ സബാഹിന്റെ മരണത്തെ തുടർന്ന് 2020 സപ്തംബറിലാണ് കുവൈത്തിന്റെ പതിനാറാമത് അമീറായി ഷെയ്ഖ് നവാഫ് അധികാരത്തിൽ എത്തിയത്.

കുവൈത്ത് ഡെപ്യൂട്ടി ഭരണാധികാരിയും ഷെയ്ഖ് നവാഫിന്റെ അർധ സഹോദരനുമായ ഷെയ്ഖ് മെഷൽ അൽ അഹ്മദ് അൽ ജബർ അടുത്ത രാജാവാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

അൽ സബാഹ് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം കൂടിയായിരുന്ന ഷെയ്ഖ് നവാഫ് ജനകീയനായ ഭരണാധികാരിയായാണ് കരുതപ്പെടുന്നത്.

Content Highlight: Kuwait’s Emir Sheikh Nawaf al-Ahmad al-Jaber al-Sabah dies at 86