ഇന്ത്യയുടെ വെടിക്കെട്ട് വീരനെ കടത്തിവെട്ടി ശ്രീലങ്കന്‍ പടക്കുതിര; 2024ലെ തകര്‍പ്പന്‍ നേട്ടത്തിലേക്ക് വമ്പന്‍ റേസ്!
Sports News
ഇന്ത്യയുടെ വെടിക്കെട്ട് വീരനെ കടത്തിവെട്ടി ശ്രീലങ്കന്‍ പടക്കുതിര; 2024ലെ തകര്‍പ്പന്‍ നേട്ടത്തിലേക്ക് വമ്പന്‍ റേസ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 12:48 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. എന്നാല്‍ ലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0നാണ് പരാജയം ഏറ്റുവാങ്ങിയത്. അവസാന ഏകദിനത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യയ്ക്ക്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് വണ്‍ ഡൗണ്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസ് കാഴ്ചവെച്ചത്. ബൈലാട്രല്‍ പരമ്പരയില്‍ 201 റണ്‍സ് ടീമിന് വേണ്ടി താരം നേടിയിട്ടുണ്ട്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ് 2024ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് മെന്‍ഡിസിന് സാധിച്ചത്.

ഈ നേട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് മെന്‍ഡിസ് മിന്നും നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 2024 വര്‍ഷത്തില്‍ 30 മത്സരങ്ങളിലെ 32 ഇന്നിങ്‌സില്‍ നിന്ന് 1034 റണ്‍സാണ് താരത്തിനുള്ളത്. അതില്‍ 93 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മെന്‍ഡിസ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഇടംകയ്യന്‍ ബാറ്റര്‍ യശസ്വി 2024ല്‍ 14 മത്സരത്തിലെ 19 ഇന്നിങ്‌സില്‍ നിന്ന് 1033 റണ്‍സും 214 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നോടിയിട്ടുണ്ട്.

2024ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, മത്സരം, റണ്‍സ്

കുശാല്‍ മെന്‍ഡിസ് – 30 – 1034

യശസ്വി ജെയ്‌സ്വാള്‍ – 14 – 1033

രോഹിത് ശര്‍മ – 20 – 990

പത്തും നിസങ്ക – 21 – 918

ഈ പട്ടികയില്‍ രണ്ടാമതുള്ള ജെയ്‌സ്വാള്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച് 16 ഇന്നിങ്‌സില്‍ നിന്ന് 1028 റണ്‍സാണ് നേടിയത്. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍നിന്ന് 23 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്ന് 723 റണ്‍സും 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

 

 

Content Highlight: Kusal Mendis In surpass Yashasvi Jaiswal