മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാലാട്ടിപ്പട്ടിയാണ് താനെന്ന തരത്തില്‍ ചിത്രീകരിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയായിരുന്നു കുനാലിന്റെ പ്രതികരണം.
ഒരു മര്യാദയൊക്കെ വേണ്ടെയെന്നാണ് കുനാല്‍ ട്വിറ്ററിലെഴുതിയത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെയും രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് കുനാല്‍ കമ്ര. ഇതാണോ അദ്ദേഹത്തെ രാഹുല്‍ ഗാന്ധി ഭക്തനെന്ന രീതിയില്‍ ചിത്രീകരിച്ചതെന്ന സംശയമുയരുകയാണ്.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെ കുനാല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.
തൊഴിലില്ലായ്മക്കെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മോദിക്കെതിരെ കുനാല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. #modi_job_do (മോദി ജോലി തരൂ) എന്ന ഹാഷ്ടാഗിനൊപ്പമാണ് മോദി, പണി നിര്‍ത്തി പോടോയെന്ന് കുനാല്‍ ട്വീറ്റ് ചെയ്തത്.
ജോലി തന്നില്ലെങ്കില്‍ ഇവിടെയുള്ളവരെല്ലാം ‘എന്റയര്‍ പൊളിറ്റിക്സ്’ പഠിക്കാന്‍ വരുമെന്നുമായിരുന്നു കുനാലിന്റെ മറ്റൊരു ട്വീറ്റ്. തനിക്ക് എന്റയര്‍ പൊളിറ്റിക്സില്‍ ബിരുദമുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.
സാധാരണ മനുഷ്യന്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നെന്ന് പറയുന്നു, സാധാരണ യുവാക്കള്‍ തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നു. പക്ഷെ, ഭക്ത് ലോജിക്ക് മാത്രം സിയാച്ചനില്‍ നമ്മുടെ പട്ടാളക്കാര്‍ യുദ്ധം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക