Entertainment news
നിന്നെ ആര്‍ക്കും അറിയില്ല, അതുകൊണ്ട് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്; മുറിയിലോട്ട് വിളിച്ച് രാജുവേട്ടന്‍ പറഞ്ഞു: കെ.ആർ. ഗോകുൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 06, 10:20 am
Saturday, 6th April 2024, 3:50 pm

ആടുജീവിതം സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ കെ.ആർ. ഗോകുൽ . പൃഥ്വിരാജ് നന്നായിട്ട് കെയർ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മാത്രമല്ല സെറ്റിലെ എല്ലാവരുടെയും അടുത്ത് നിന്ന് തനിക്ക് നല്ല പരിഗണന കിട്ടിയിരുന്നെന്നായിരുന്നു ഗോകുലിന്റെ മറുപടി. എന്നാൽ പൃഥ്വിരാജും തന്നെ നന്നായിട്ട് കംഫേർട് ആക്കിയിരുന്നെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് തന്നെ ആദ്യമായി കണ്ടപ്പോൾ റൂമിലേക്ക് വിളിച്ച് ചായ ഒക്കെ ഉണ്ടാക്കി കംഫേർട് ആക്കിയെന്നും ഗോകുൽ പറയുന്നുണ്ട്. ടെൻഷൻ അടിക്കേണ്ടെന്നും നന്നായിട്ട് ചെയ്യാനൊക്കെ പൃഥ്വിരാജ് തന്നോട് പറഞ്ഞിരുന്നെന്നും ഗോകുൽ റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘രാജുവേട്ടന്റെ അടുത്തുനിന്ന് മാത്രമല്ല എല്ലാവരുടെ അടുത്തുനിന്ന് എനിക്ക് കെയർ കിട്ടിയിട്ടുണ്ട്. രാജുവേട്ടന്റെ അടുത്തുനിന്ന് നല്ല കെയറും കാര്യങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഈ ഷെഡ്യൂൾ തുടങ്ങുന്നതിനുമുമ്പ് തന്നെ രാജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചിട്ട് ഒരു ചായ ഒക്കെ ഇട്ടു തന്നു. എന്നെ കംഫർട്ട് ആക്കുകയാണ് ചെയ്തത്.

നിനക്ക് പേടിയുണ്ടോ, ടെൻഷൻ ഉണ്ടോ എന്നൊക്കെ ചോദിച്ചു. ടെൻഷൻ ആവണ്ട, നിന്നെ ആർക്കും അറിയില്ല. നിനക്കെന്തും ചെയ്യാം അതിനുള്ള അൾട്ടിമേറ്റ് ഫ്രീഡം നിനക്കുണ്ട്. അത് ചെയ്യടാ. പൊളിക്ക്, നാച്ചുറലായി ചെയ്യ്’ എന്നൊക്കെ പറഞ്ഞ് രാജുവേട്ടൻ ആദ്യം നന്നായിട്ട് കംഫർട്ട് ആക്കുകയാണ് ചെയ്തത്,’ കെ.ആർ. ഗോകുൽ പറഞ്ഞു.

താൻ ആടുജീവിതം നോവൽ വായിച്ചപ്പോഴുള്ള അനുഭവവും ഗോകുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഒരു പുസ്തകം വായിക്കുമ്പോൾ അതെങ്ങനെ കാണണം എന്നുള്ള സ്വാതന്ത്ര്യം വായനക്കാരനാണല്ലോ. ഞാൻ വായിച്ച സമയത്തും ഞാൻ കണ്ട ഒരു ഹക്കീം ഉണ്ട്. അത് എന്റെ മനസിൽ ഉണ്ടായിരുന്നു. ബ്ലെസി സാർ കണ്ട ഹക്കിം ഉണ്ട്.

ഈ രണ്ടുപേരുടെയും ഹക്കീമിന്റെ ഒരു കൂടിച്ചേരലാണ് നിങ്ങൾ സിനിമയിൽ കണ്ടത്. ചിലപ്പോൾ ചില സാധനങ്ങൾ എഴുതി വെച്ചാൽ മതി. അതെങ്ങനെ കാണിക്കണം അതിന്റെ മാനറിസം എന്തെന്ന് നമ്മൾ തന്നെ ചെയ്യണം. കുറച്ചു അധികം ഹോം വർക്ക് ആവശ്യമുണ്ട്. അതിനുവേണ്ടി എന്റേതായ രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്,’ കെ.ആർ. ഗോകുൽ പറയുന്നു.

Content Highlight: KR Gokul about prithviraj’s caring