Advertisement
Entertainment
സ്ത്രീയായതുകൊണ്ടുമാത്രം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല; ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 10:20 am
Thursday, 24th April 2025, 3:50 pm

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു. ജഗദീഷിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ആസിഫ് അലി നായകനായി എത്തിയ ആഭ്യന്തര കുറ്റവാളിയാണ്.

ഇപ്പോൾ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. എല്ലാവർക്കും അവകാശങ്ങളുണ്ടെന്നും പക്ഷെ, ആ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ജഗദീഷ് പറയുന്നു.

ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ട് അവകാശത്തിന് വേണ്ടിയുള്ള ഇൻക്വിലാബ് വിളി ശരിയല്ലെന്നും അതിൽ സ്ത്രീയായതുകൊണ്ടുമാത്രം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നതും ശരിയല്ലെന്നും ജഗദീഷ് വ്യക്തമാക്കി.

സ്ത്രീക്ക് കൂടുതൽ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തോളൂവെന്നും എന്നാൽ അവകാശങ്ങൾ ദുരുപയോഗപ്പെടുത്തിയാൽ സ്ത്രീയായതുകൊണ്ട് മാത്രം രക്ഷപ്പെടുത്തണോയെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘നമുക്ക് എല്ലാവർക്കും അവകാശങ്ങളുണ്ട്. പക്ഷെ, ആ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്വങ്ങൾ മറക്കരുത്. ഉത്തരവാദിത്വങ്ങളും കടമകളും മറന്നുകൊണ്ട് അവകാശത്തിന് വേണ്ടിയുള്ള ഇൻക്വിലാബ് വിളി ശരിയല്ല.

അതിൽ സ്ത്രീയായതുകൊണ്ടുമാത്രം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല. സ്ത്രീക്ക് കൂടുതൽ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തോളൂ. സ്ത്രീ അമ്മയാണ്. സ്ത്രീയ്ക്ക് മാത്രമേ അമ്മയാകാൻ പറ്റൂ. ആ അവകാശം വ്യക്തിപരമായി ദുരുപയോഗപ്പെടുത്തിയാൽ സ്ത്രീയായതുകൊണ്ട് മാത്രം രക്ഷപ്പെടുത്തണോ,’ ജഗദീഷ് പറയുന്നു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് ജഗദീഷ് കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം, ഫാലിമി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: It is not right to give special consideration just because you are a woman says Jagadish