Kerala News
ഒന്നര വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ മരണം; ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ല; സര്‍ക്കാര്‍ സംവിധാനം ഇടപെടണമെന്ന് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 17, 09:08 am
Tuesday, 17th May 2022, 2:38 pm

കൊച്ചി: നടിയും മോഡലുമായ ഷെറിന് സെലിന് മാത്യൂവിന്റെ മരണത്തില് പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്റാം. കഴിഞ്ഞ കുറച്ചുകാലമായി ട്രാന്സ്‌ജെന്ഡര് കമ്മ്യൂണിറ്റിയില് നിന്ന് ഇതുപോലുള്ള നിരന്തര ദുരൂഹമരണങ്ങളും ആത്മഹത്യകളും റിപ്പോര്ട്ട് ചെയ്യപ്പെടുന്നണ്ടെന്ന് വി.ടി ബല്റാം പറഞ്ഞു.

ട്രാന്സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്ക്കുന്ന, ചൂഷണങ്ങള്, വിവേചനങ്ങള്, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില് അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലായെന്നും വി.ടി ബല്ലറാം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേവലം ഒറ്റപ്പെട്ട സംഭവങ്ങള് എന്ന് എഴുതി തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവകരമായ ഒരു വിഷയമായി ഇതിനെ കാണാന് നമുക്ക് കഴിയേണ്ടതുണ്ട്. ഷെറിന് സെലിന്റെ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്ക്കാര് സംവിധാനങ്ങള് ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഇടപെടണമെന്ന് വി.ടി ബല്റാം കുറിച്ചു.

നടിയും മോഡലുമായ ഷെറിന് സെലിന് മാത്യൂവിനെ ഇന്ന് രാവിലെ 10 മണിയോടെയാണ് ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം. പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി.

ഷെറിന്റെ മൊബൈല് ഫോണും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ കുട്ടനാട് സ്വദേശിയാണ് നടിയും മോഡലുമായ ഷെറിന് സെലിന് മാത്യു. ദീര്ഘനാളായി കൊച്ചിയിലായിരുന്നു താമസം. അതേസമയം കൊച്ചിയില് ഒന്നര വര്ഷത്തിനിടയില് അഞ്ച് ട്രാന്സ്ജെന്ഡേഴ്സ് ആണ് മരണപ്പെട്ടത്.