തിരുവനന്തപുരം: നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളിക്കൊണ്ട് സംസ്ഥാന നേതൃത്വം. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം ഒഴിവാക്കിയത്.
പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് മുമ്പാകെ വെക്കും. രണ്ട് തവണ ജയിച്ചവര്‍ക്ക് സീറ്റില്ലെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ മാനദണ്ഡമെങ്കില്‍ രണ്ട് തവണ തോറ്റവര്‍ക്ക് സീറ്റില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനമുണ്ടായിരുന്നത്.
എന്നാല്‍ ആ നിബന്ധന ഉള്‍പ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നും സീറ്റ് നഷ്ടപ്പെടുന്നവര്‍ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ തോറ്റവരെ മത്സരത്തിനായി പരിഗണിക്കില്ലെന്നും നിലവിലുള്ളസീറ്റുകളില്‍ അമ്പത് ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെയ്ക്കാനും നേരത്തേ കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരുന്നു.
ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷന്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് കൊടുക്കേണ്ടെന്ന് തീരുമാനമായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രകടന പത്രിക പുറത്തിറക്കാനും തീരുമാനമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക