Kerala News
വീട്ടില്‍ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ പ്രതി ജോളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 11, 07:56 am
Monday, 11th May 2020, 1:26 pm

കോഴിക്കോട്:  കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി.
ഈ ആവശ്യം ഉന്നയിച്ച് കോഴിക്കോട്  ജില്ല സെഷന്‍സ് കോടതിയില്‍  ജോളി അപേക്ഷ നല്‍കി.
വിചാരണ തടവ്കാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാമെന്ന ആനുകൂല്യം തനിക്ക് ലഭ്യമാക്കണമെന്നാണ് ജോളിയുടെ ആവശ്യം. എന്നാല്‍, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏഴ് വര്‍ഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ്  പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ച വാദം.

വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താല്‍പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിതിന് തൊട്ടുപിന്നാലെയാണ് ജോളി അപേക്ഷ നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.