കൊല്‍ക്കത്ത: മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 144 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 134 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.
ബി.ജെ.പിയും സി.പി.ഐ.എമ്മും മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.
ഡിസംബര്‍ 19 നാണ് വോട്ടെടുപ്പ് നടന്നത്. 63 ശതമാനമായിരുന്നു പോളിംഗ്.
ബംഗാളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന ബി.ജെ.പിയ്ക്ക് നിരാശ നല്‍കുന്നതാണ് ഫലം. അതേസമയം സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി നില മെച്ചപ്പെടുത്തുന്നുണ്ടെന്നാണ് ആദ്യഫലം നല്കുന്ന സൂചനകള്‍.
ലീഡ് പ്രകാരം 74 ശതമാനത്തിലേറെ വോട്ടുകള്‍ തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഒമ്പത് ശതമാനം വോട്ടാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളത്. ബി.ജെ.പിയ്ക്ക് എട്ട് ശതമാനം വോട്ടാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.